07 February Tuesday

ബിജെപി എംപിയുടെ ഭീഷണി ; കർണാടകത്തിൽ ബസ്‌ 
സ്റ്റോപ്പിന്റെ രൂപം മാറ്റി

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022


ബംഗളൂരൂ
പൊളിച്ചുമാറ്റുമെന്ന ബിജെപി എംപിയുടെ ഭീഷണിയെത്തുടർന്ന്‌ കർണാടകത്തിൽ ബസ്‌ സ്റ്റോപ്പിന്റെ രൂപം മാറ്റി. ബസ്‌ സ്റ്റോപ്പിന്റെ മാതൃക മുസ്ലിം പള്ളിക്കു സമാനമാണെന്ന്‌ ആരോപിച്ച്‌  പ്രതാപ് സിന്‍ഹ എംപി ഭീഷണി മുഴക്കിയതിനെ തുടർന്നാണ്‌ അധികൃതർ രൂപമാറ്റം വരുത്തിയത്‌.

മൈസൂരുവിൽ ദേശീയപാത 766ൽ കൊല്ലഗാല ഭാഗത്ത്‌ നിർമ്മിച്ച ബസ്‌ സ്റ്റോപ്പിന്‌ സ്വർണനിറത്തിലുള്ള മൂന്ന് മകുടം ഉണ്ടായിരുന്നു. ചിത്രം താൻ സമൂഹമാധ്യമങ്ങളിലൂടെ കണ്ടെന്നും അത്‌ പള്ളിക്കു സമാനമാണെന്നും പൊളിച്ചുമാറ്റണമെന്നും എൻജിനിയർമാരോട്‌ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം മണ്ണുമാന്തി ഉപയോഗിച്ച്‌ ഇടിച്ചുപൊളിക്കുമെന്നും എംപി ഭീഷണിപ്പെടുത്തി. തുടർന്ന്‌ മൂന്ന് മകുടത്തിൽ രണ്ടെണ്ണം പൊളിച്ചുമാറ്റിയശേഷം ചുവപ്പുനിറം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top