23 November Monday

കർഷക വിരുദ്ധ നിയമങ്ങൾ : 5ന്‌‌ രാജ്യവ്യാപക റോഡ്‌ ഉപരോധം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 28, 2020


ന്യൂഡൽഹി
മൂന്ന്‌ കർഷക വിരുദ്ധ നിയമത്തിനും വൈദ്യുതിനിയമ ഭേദഗതി ബില്ലിനുമെതിരെ നവംബർ അഞ്ചിന് ‌രാജ്യവ്യാപകമായി റോഡ്‌ ഉപരോധിക്കുമെന്ന്‌ അഖിലേന്ത്യാ കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംയുക്ത ട്രേഡ് യൂണിയൻ നവമബർ 26ന് സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്കിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ കർഷക സംഘടനകൾ ഗ്രാമീണ ഹർത്താൽ നടത്തും. 27ന്‌ ഡൽഹി ചലോ എന്ന പേരിൽ തലസ്ഥാനത്ത്‌  പ്രതിഷേധ സംഗമം സംഘടിപ്പിക്കും. സംസ്ഥാന, പ്രാദേശിക തലത്തിൽ കേന്ദ്ര–-സംസ്ഥാന സർക്കാർ ഓഫീസുകൾക്കും കോർപറേറ്റ്‌ കമ്പനികൾക്കും മുന്നിൽ പ്രതിഷേധ പരിപാടികൾ ഉണ്ടാകും.

പഞ്ചാബിൽ പ്രതിഷേധിക്കുന്ന കർഷകരെയും ജനങ്ങളെയും ഭീഷണിപ്പെടുത്തുന്ന സർക്കാർ നിലപാട്‌ ജനാധിപത്യ വിരുദ്ധമാണെന്ന്‌ കൺവീനർ വി എം സിങ്‌ പറഞ്ഞു.

ഇനി സംയുക്ത പ്രക്ഷോഭം
അഞ്ഞൂറോളം കാർഷിക സംഘടനകൾ ഉൾപ്പെടുന്ന കോ–-ഓർഡിനേഷൻ കമ്മിറ്റിയും പഞ്ചാബിലെ കർഷക നേതാക്കളായ സർദാർ ബൽബീർ സിങ്‌ രാജേവാൽ, ഗുർനാം സിങ്‌ ചന്ദുനി എന്നിവരുടെ നേതൃത്വത്തിലുള്ള ഫെഡറേഷനുകളും ഡൽഹിയിൽ സംയുക്ത യോഗം ചേർന്നു. തുടർ സമരങ്ങൾ സംയുക്തമായി സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.

പ്രതിഷേധ പരിപാടികൾക്കായി വി എം സിങ്‌, സർദാർ ബൽബീർ സിങ്‌, ഗുർനാം സിങ്‌, രാജു ഷെട്ടി, യോഗേന്ദ്രയാദവ്‌ എന്നിവരുടെ നേതൃത്വത്തിൽ ഏകോപന സമിതി രൂപീകരിച്ചു. യോഗത്തിലും വാർത്താസമ്മേളനത്തിലും സാമൂഹ്യപ്രവർത്തക മേധാപട്‌ക്കർ, അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറി ഹനൻമൊള്ള, പ്രസിഡന്റ്‌ അശോക്‌ ധാവ്‌ലെ തുടങ്ങിയവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top