02 December Wednesday

സാമ്പത്തികസംവരണം : പാർലമെന്റിൽ കോൺഗ്രസും ഒപ്പം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 28, 2020


ന്യൂഡൽഹി
മുന്നോക്കസമുദായങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ 10 ശതമാനം സംവരണം നൽകാനുള്ള ബിൽ പാർലമെന്റ്‌ പാസാക്കിയത്‌ കോൺഗ്രസിന്റെ അടക്കം പിന്തുണയോടെ. രണ്ട്‌ സഭയിലും കോൺഗ്രസ്‌ അംഗങ്ങൾ ബില്ലിന്‌ അനുകൂലമായി വോട്ട്‌ ചെയ്‌തു. ലോക്‌സഭയിൽ ഹാജരായ 326 അംഗങ്ങളിൽ 323 പേരും ബില്ലിനെ പിന്തുണച്ചു.

2014ലെ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ ഇറക്കിയ പ്രകടനപത്രികയിൽ എല്ലാ സമുദായങ്ങളിലെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ സംവരണം വാഗ്‌ദാനം ചെയ്‌തിരുന്നു. 1991ൽ അധികാരത്തിൽവന്ന നരസിംഹറാവു സർക്കാർ സാമ്പത്തികപിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തിൽ 10 ശതമാനം സംവരണം ശുപാർശ ചെയ്‌തു. ഭരണഘടന ഭേദഗതി ചെയ്യാതിരുന്നതിനാൽ അതിന്‌ നിയമപരമായ സംരക്ഷണം ലഭിച്ചില്ല.

ഇപ്പോൾ 124–-ാം ഭരണഘടനാഭേദഗതി വഴിയാണ്‌ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ സംവരണം നടപ്പാക്കിയത്‌.  കേന്ദ്രസർക്കാരും വിവിധ സംസ്ഥാനസർക്കാരുകളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണം നടപ്പാക്കിത്തുടങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top