23 November Monday

തൂത്തുക്കുടി കസ്റ്റഡിക്കൊല: അതിക്രൂര മർദ്ദനമെന്ന്‌ കുറ്റപത്രം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 28, 2020


ചെന്നൈ  
തൂത്തുക്കുടി കസ്റ്റഡി കൊലപാതക കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. കസ്റ്റഡിയിൽ മരിച്ച പി ജയരാജിനെയും മകൻ ജെ ബെന്നിക്‌സിനെയും രാത്രി 7.45 മുതൽ പുലർച്ചെ മൂന്നു‌വരെ ‌പൊലീസ്‌ അതിക്രൂരമായി മർദിച്ചു. പൊലീസ്‌ സ്‌റ്റേഷനിലെ ഭിത്തിയിൽ പുരണ്ട രക്തക്കറ ഇവരുടേതാണെന്ന്‌ തിരിച്ചറിഞ്ഞതായും കുറ്റപത്രത്തിലുണ്ട്‌.   

വസ്‌ത്രങ്ങൾ അഴിച്ചു‌മാറ്റി കൈകാലുകൾ പുറകിലേക്ക്‌ കെട്ടി ലാത്തികൊണ്ട്‌ ശരീരത്തിന്റെ പിൻഭാഗത്ത്‌ ശക്തിയായി മർദിച്ചു. താൻ പ്രമേഹവും രക്തസമ്മർദവുമുള്ള ആളാണെന്ന്‌ ജയരാജ്‌ അപേക്ഷിച്ചിട്ടും മർദനം നിർത്തിയില്ല‌. തറയിൽ വീണ ചോര സ്വന്തം വസ്‌ത്രമുപയോഗിച്ച്‌ തുടച്ചുമാറ്റാൻ പൊലീസുകാർ ബെന്നിക്‌സിനെ നിർബന്ധിച്ചു. കോടതിയിലേക്ക്‌ പോകുംമുമ്പ്‌  ചോരപുരണ്ട വസ്‌ത്രങ്ങൾ രണ്ടുപ്രാവശ്യം മാറ്റി. വസ്‌ത്രങ്ങൾ കുടുംബത്തെ ഏൽപ്പിക്കാതെ സർക്കാർ ആശുപത്രിയിലെ ചവറ്റുകൂനയിലിട്ടു. ജൂൺ 22ന്‌ ആണ്‌ ജയരാജും ബെന്നിക്‌സും മരിച്ചത്‌. 

ജൂൺ 19ന്‌ ആണ്‌ കർഫ്യൂ ലംഘിച്ച്‌ മൊബൈൽ കട‌ കൂടുതൽ നേരം തുറന്നുവെന്നാരോപിച്ച്‌‌ ഇരുവരെയും സാത്താൻകുളം പൊലീസ്‌ അറസ്റ്റ്‌ ചെയ്യുന്നത്‌. രജിസ്റ്റർ ചെയ്ത എഫ്‌ഐആർ കുറ്റകൃത്യം മൂടിവയ്‌ക്കുന്നതാണ്‌. അന്വേഷണത്തിൽ ഇരുവരും കോവിഡ്‌ നിയന്ത്രണം ലംഘിച്ചിട്ടില്ലെന്ന്‌ കണ്ടെത്തി‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top