04 December Friday

ബിഹാർ നിയമസഭാതെരഞ്ഞടുപ്പ് ; ഇന്ന്‌ ആദ്യഘട്ടം

എം പ്രശാന്ത‌്Updated: Wednesday Oct 28, 2020


പട്‌‌ന
ബിഹാർ നിയമസഭാതെരഞ്ഞടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ്‌ ബുധനാഴ്‌ച‌. തെക്കൻ ബിഹാറിലെ 16 ജില്ലയിലായി 71 നിയമസഭാ മണ്ഡലത്തിലാണ്‌‌ ആദ്യഘട്ടം‌. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ പകൽ ഏഴു‌മുതൽ ആറുവരെയാണ്‌ പോളിങ്‌. 80 വയസ്സിന്‌ മുകളിലുള്ളവർക്ക്‌ തപാൽ വോട്ട്‌ അനുവദിച്ചു. കോവിഡ്‌ രോഗികൾക്ക്‌ അവസാന മണിക്കൂറിൽ വോട്ടുചെയ്യാൻ അവസരം നൽകും.

ആദ്യഘട്ടത്തിൽ 2.14 കോടി വോട്ടർമാർ. 114 സ്‌ത്രീകളടക്കം 1066 പേർ മത്സര രംഗത്തുണ്ട്‌. ഭരണമുന്നണിയായ എൻഡിഎയ്‌ക്കായി ജെഡിയുവിന്റെ 35 ഉം ബിജെപിയുടെ 29 ഉം സ്ഥാനാർഥികൾ‌. ഇടതുപാർടികൾ ഉൾപ്പെട്ട മഹാസഖ്യത്തിൽ 42 ആർജെഡി, 20 കോൺഗ്രസ്‌, എട്ട്‌ സിപിഐ എംഎൽ സ്ഥാനാർഥികളുമുണ്ട്‌. ജെഡിയു മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളുമടക്കം 41 മണ്ഡലത്തിൽ എൽജെപി മത്സര രംഗത്തുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top