26 October Monday

പെരിയാർ പ്രതിമയിൽ വീണ്ടും കാവിയടിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020


ചെന്നൈ
തമിഴ്‌നാട്ടിൽ  പെരിയാറിന്റെ പ്രതിമയ്‌ക്ക്‌ നേരെ വീണ്ടും ആക്രമണം. തിരുച്ചിയിൽ പെരിയാറിന്റെ പ്രതിമയിൽ കാവി പെയിന്റ്‌ തേച്ചു. ഞായറാഴ്‌ച രാവിലെയാണ് ഇനാംകുലത്തൂരിലെ സമതുപുരം കോളനിയിലെ‌ പ്രതിമ കാവി പെയിന്റ്‌ തേച്ച്‌ വികൃതമാക്കുകയും ചെരുപ്പ്‌ മാല ഇടുകയും ചെയ്‌തത്‌.  പൊലീസ്‌ എത്തി പ്രതിമ വൃത്തിയാക്കി.  കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചുവെന്ന്‌ പൊലീസ്‌ പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധിച്ച്‌ പ്രദേശവാസികൾ ദിണ്ടിഗൽ ദേശീയപാത ഉപരോധിച്ചു. പെരിയാർ  തമിഴ് വംശത്തിന്റെയാകെ നേതാവാണെന്നും ഇത്തരം കാര്യങ്ങൾ ചെയ്യുന്നവർ അവനവനെത്തന്നെ അപമാനിക്കുകയാണെന്നും‌ ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ പറഞ്ഞു. ബിജെപി ഇങ്ങനെയാണോ പെരിയാറിനെ ബഹുമാനിക്കുന്നതെന്ന്‌ എംപിയായ കനിമൊഴി ട്വീറ്റ്‌ ചെയ്‌തു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന്‌ ഉപമുഖ്യമന്ത്രി ഒ പനീർസെൽവം പറഞ്ഞു.

സമീപകാലത്ത്‌ തമിഴ്‌നാട്ടിൽ രണ്ടം തവണയാണ്‌ പെരിയാറിന്റെ പ്രതിമയിൽ കാവി പെയിന്റ്‌ അടിച്ച്‌ വികൃതമാക്കുന്ന സംഭവം നടക്കുന്നത്‌. കോയമ്പത്തൂരിലും സമാന ആക്രമണം ഉണ്ടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top