07 December Tuesday

ആര്യന് ജാമ്യമില്ല; വാദം തുടരും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021


മുംബൈ
ആഡംബര കപ്പലിലെ ലഹരിപ്പാർടി കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്  ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചില്ല. ജാമ്യഹര്‍ജിയിൽ  ബുധനാഴ്ചയും വാദം തുടരും. ആര്യന്‍ മയക്കുമരുന്ന് ഉപയോ​ഗിച്ചില്ലെന്നും കൈവശംവച്ചില്ലെന്നും മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗി വാദമുയര്‍ത്തി. നർകോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ ആര്യന്റെ പഴയ വാട്​സാപ്​ ചാറ്റുകൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും  വാദിച്ചു.
രണ്ടു തവണ പ്രത്യേക കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. അതിനിടെ കേസിൽ ആര്യൻ ഖാനൊപ്പം അറസ്റ്റിലായ മനീഷ് രാജ്ഗരിയ, അവിൻ സാഹു എന്നിവര്‍ക്ക് പ്രത്യേക കോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചു.

സമീർ വാംഖഡെയെ ചോദ്യം ചെയ്യും
കേസ് ഒത്തുതീർക്കാൻ കോഴ നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണൽ​ ഡയറക്​ടർ സമീർ വാംഖഡെയെ ബുധനാഴ്ച ചോദ്യം ചെയ്യും. എൻസിബി ഡെപ്യൂട്ടി ഡയറക്​ടർ ജനറൽ ജ്ഞാനേശ്വർ സിങ്ങിന്റെ നേതൃത്വത്തിലാണ്​ ചോദ്യം ചെയ്യല്‍. സാക്ഷികളേയും  ചോദ്യം ചെയ്യുമെന്നാണ്​ റിപ്പോർട്ട്​. കോഴ ആരോപണം ആര്യൻ ഖാൻ കോടതിയിൽ നിഷേധിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top