28 November Saturday

ജനാധിപത്യം അപകടത്തിൽ; വിയോജിക്കുന്നവരെ രണ്ടാംകിട പൗരന്മാരാക്കുന്നു: സോണിയ ഗാന്ധി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020


ന്യൂഡൽഹി
ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യവും സ്വാതന്ത്ര്യവും അപകടത്തിലാണെന്ന്‌ കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി. രാഷ്ട്രീയ എതിരാളികളെയും വിയോജിക്കുന്നവരെയും ബിജെപി ജനാധിപത്യ അവകാശങ്ങളില്ലാത്ത രണ്ടാംകിട പൗരന്മാരായാണ്‌ കാണുന്നതെന്നും ‘ഹിന്ദുസ്ഥാൻ ടൈംസ്‌’ ദിനപത്രത്തിൽ സോണിയ എഴുതി.

അഭിപ്രായസ്വാതന്ത്ര്യം തടഞ്ഞ്‌ രാഷ്ട്രീയത്തെയും സമൂഹത്തെയും വിഷമയമാക്കുകയാണ്‌ ബിജെപി. വോട്ട്‌ ചെയ്യാനുള്ള അവകാശം മാത്രമല്ല ഭരണഘടന പൗരന്മാർക്ക്‌ നൽകിയിട്ടുള്ളത്‌. പരസ്യമായി അഭിപ്രായം പറയാനും വിയോജിക്കാനും സമാധാനപരമായി പ്രതിഷേധിക്കാനും അവകാശമുണ്ട്‌. എന്നാൽ സാധാരണക്കാർക്കുവേണ്ടി സംസാരിക്കുന്ന  നേതാക്കളെ ഗൂഢാലോചനക്കാരായും ഭീകരവാദികളായും ചിത്രീകരിക്കുകയാണ്‌ ബിജെപി  സർക്കാർ.

പ്രതിഷേധങ്ങൾക്കുമേൽ ഗൂഢാലോചനക്കുറ്റം ചുമത്തുന്നു
ബിജെപി സൃഷ്ടിച്ച അന്തരീക്ഷമാണ്‌ വടക്കുകിഴക്കൻ ഡൽഹിയിൽ കലാപത്തിനു കാരണമായത്‌. കേന്ദ്രമന്ത്രിമാർ അടക്കം പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തി. സർക്കാർ വിചാരിച്ചിരുന്നെങ്കിൽ കലാപം തടയാമായിരുന്നു. മാസങ്ങൾക്കുശേഷം 700ൽപരം എഫ്ഐആർ രജിസ്‌റ്റർ ചെയ്‌ത്‌  നൂറുകണക്കിനുപേരെ  ചോദ്യംചെയ്‌തു. ഡസൻകണക്കിനുപേരെ യുഎപിഎ ചുമത്തി ജയിലിലടച്ചു. ലോകമെമ്പാടും അറിയപ്പെടുന്ന പൗരാവകാശ പ്രവർത്തകരെ കലാപത്തിന്റെ സൂത്രധാരരായി ആരോപിച്ച്‌ കേസിൽപ്പെടുത്തി. ഡൽഹി പൊലീസിനു ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ എന്ന പേരിൽ സാമ്പത്തികശാസ്‌ത്രജ്ഞരെയും അക്കാദമിക്‌ വിദഗ്‌ധരെയും മുതിർന്ന രാഷ്ട്രീയനേതാക്കളെയുംവരെ ഉന്നംവച്ചു. ഹാഥ്‌രസ്‌ സംഭവത്തോടുള്ള ഉത്തർപ്രദേശ്‌ സർക്കാരിന്റെ പ്രതികരണവും ഈ അസഹിഷ്‌ണുതയുടെ ഭാഗമാണെന്നും സോണിയ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top