24 November Tuesday

തദ്ദേശീയ കോവാക്‌സിൻ: മനുഷ്യരിലെ മൂന്നാംഘട്ട പരീക്ഷണം ഉടൻ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020


ഭുവനേശ്വർ
ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് കോവാക്സിന്റെ  മനുഷ്യരിലെ മൂന്നാംഘട്ട പരീക്ഷണം ഭുവനേശ്വറിൽ ഉടൻ ആരംഭിക്കുമെന്ന് കോവാക്സിൻ ഹ്യൂമൻ ട്രയലിൽ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ പ്രൊഫ. ഇ വെങ്കട്ട റാവു.

പരീക്ഷണം അവസാന ഘട്ടത്തിലാണ്‌. ഐസിഎംആർ രാജ്യത്താകെ 21 മെഡിക്കൽ സ്ഥാപനങ്ങളെയാണ്‌ ഇതിനായി തെരഞ്ഞെടുത്തത്‌. ഐസി‌എം‌ആറും ഭാരത് ബയോടെക്കും ചേർന്നാണ്‌ പരീക്ഷണം നടത്തുന്നത്‌.

മൂന്നാംഘട്ടത്തിന്‌‌ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിസ്‌കോ) അനുമതി നൽകി കഴിഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top