23 September Wednesday

സാമൂഹ്യമാധ്യമങ്ങളിൽ രാജ്യതാൽപ്പര്യം മറക്കരുത്: പ്രധാനമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jul 27, 2020


ന്യൂഡൽഹി
സാമൂഹ്യമാധ്യമം ഉപയോഗിക്കുമ്പോൾ രാജ്യതാൽപ്പര്യം മറക്കരുതെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തിനു ഹാനികരമായ കാര്യങ്ങൾക്ക്‌ സാമൂഹ്യമാധ്യമങ്ങളിൽ പ്രോത്സാഹനം ലഭിക്കുന്നു. യുദ്ധം അതിർത്തിമേഖലയിൽമാത്രമല്ല, ഒരേസമയം പല  മുന്നണികളിലും നടക്കുന്നു. ഇതിൽ സ്വന്തം പങ്ക്‌ ഓരോ പൗരനും തിരിച്ചറിയണമെന്നും‌ ‘മൻ കി ബാത്ത്’‌ പ്രഭാഷണത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ സൗഹൃദഹസ്‌തം നീട്ടിയപ്പോൾ പിന്നിൽനിന്ന്‌ കുത്തുകയാണ്‌ പാകിസ്ഥാൻ ചെയ്‌തതെന്ന്‌ കാർഗിൽ നുഴഞ്ഞുകയറ്റം പരാമർശിച്ച്‌ പ്രധാനമന്ത്രി പറഞ്ഞു. ധീര സൈനികർ കരുത്ത്‌ പ്രകടിപ്പിച്ച് ശത്രുക്കളെ തുരത്തി. ഭരണാധികാരി ഏതു തീരുമാനം എടുക്കുമ്പോഴും അതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നവരെ‌ ഓർക്കണമെന്ന്‌ ഗാന്ധിജി പഠിപ്പിച്ചു. കാർഗിൽകാലത്തെ‌ ചെങ്കോട്ട പ്രസംഗത്തിൽ വാജ്‌പേയി  അതിനപ്പുറം പോയി. ദുർഘടമായ പർവതനിരകളിൽ വീരമൃത്യു വരിച്ച സൈനികർക്ക്‌ അർഹമായ ആദരം ലഭിക്കുന്ന വിധത്തിലാണ്‌ ഏതു തീരുമാനവും എടുക്കേണ്ടതെന്ന്‌ വാജ്‌പേയി പറഞ്ഞു. ഈ വികാരം നാം ഉൾക്കൊള്ളണം.

ഏതാനും മാസമായി രാജ്യം കോവിഡിനോട്‌ പൊരുതുകയാണ്‌. രാജ്യത്ത്‌ രോഗവിമുക്തി നിരക്ക്‌ മെച്ചപ്പെട്ടതാണ്‌. അതേസമയം, പലയിടങ്ങളിലും രോഗം അതിവേഗം പടരുന്നു. അധിക ജാഗ്രത പുലർത്തണമെന്നും -പ്രധാനമന്ത്രി പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top