23 September Wednesday

എബിവിപി ദേശീയ അധ്യക്ഷന്റെ വൈകൃതം : കേസ് പിൻവലിപ്പിക്കാന്‍ സമ്മർദം

വെബ് ഡെസ്‌ക്‌Updated: Monday Jul 27, 2020


ന്യൂഡൽഹി
എബിവിപി ദേശീയ അധ്യക്ഷൻ ഡോ. സുബ്ബൈ ഷൺമുഖം അയൽവാസിയായ വയോധികയുടെ വീട്ടുപടിക്കൽ ചെയ്‌ത വൈകൃതങ്ങൾ പുറത്തുവന്നതോടെ കേസ്‌ ഒത്തുതീർക്കാൻ സമ്മർദം. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രണ്ടാഴ്‌ചയോളം പൂഴ്‌ത്തിവച്ച പരാതിയിൽ ചെന്നൈ പൊലീസ് ശനിയാഴ്‌ച‌ കേസെടുത്തു. ഇതോടെ, പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട്‌ ബിജെപി നേതാക്കള്‍ സമ്മർദം ശക്തമാക്കി.

സുബ്ബൈ‌ മാപ്പിരന്നതിനാല്‍ പരാതി പിൻവലിക്കാൻ തയ്യാറെന്ന് വയോധിക പൊലീസിനെ അറിയിച്ചതായി‌ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്‌തു. എന്നാല്‍, എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത കേസിൽ‌ നിയമ നടപടി തുടരുമെന്ന് ദൃശ്യങ്ങള്‍ പുറത്തുവിട്ട ബന്ധു ബാലാജി വിജയരാഘവൻ പറഞ്ഞു.

സ്‌ത്രീകൾക്കെതിരായ അധിക്ഷേപം തടയൽ നിയമം, അറിഞ്ഞുകൊണ്ടുള്ള നിയമലംഘനം തുടങ്ങിയ വകുപ്പുകളിലാണ്‌ കേസ്‌. സുബ്ബൈയെ വിളിച്ചുവരുത്തി ചോദ്യംചെയ്യുമെന്ന്‌ അടംബാക്കം പൊലീസ് അറിയിച്ചു.  പരാതി പിൻവലിക്കണമെന്ന്‌ അപ്പാർട്ട്‌മെന്റ്‌ അസോസിയേഷന്‍ വയോധികയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

പാർക്കിങ്‌ സ്ഥലത്തെച്ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ വയോധികയുടെ വീട്ടുപടിക്കൽ  സുബ്ബൈ മൂത്രമൊഴിക്കുന്നതിന്റെയും മാസ്‌കും മാലിന്യവും തള്ളുന്നതിന്റെയും ദൃശ്യമാണ് പുറത്തുവന്നത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top