21 September Saturday

കുടുംബത്തിലെ മൂന്നാമത്തെ കുട്ടിക്ക് വോട്ട‌് അനുവദിക്കരുത്‌; മദ്യം വാങ്ങുന്നതും വിൽക്കുന്നതും തടയണം : ബാബാ രാംദേവ്‌

വെബ് ഡെസ്‌ക്‌Updated: Monday May 27, 2019

ഡെറാഡൂൺ > ഒരു കുടുംബത്തിലെ മൂന്നാമത്തെ കുട്ടിയെ വോട്ട്‌ ചെയ്യാൻ അനുവദിക്കരുതെന്ന വിവാദ പ്രസ്‌താവനയുമായി ബാബാ രാംദേവ്‌ രംഗത്ത്‌.  ഇന്ത്യയിലെ ജനസംഖ്യാ നിയന്ത്രണത്തിനുവേണ്ടിയാണ്‌ ഇത്തരമൊരും നടപടി കൈക്കൊള്ളേണ്ടതെന്ന്‌ ഇതിനോടൊപ്പം മദ്യം വാങ്ങുന്നതും വിൽക്കുന്നതും തടയണമെന്നും രാംദേവ്‌ പറഞ്ഞു.

അമ്പത‌് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ജനസംഖ്യ 150 കോടി കവിയാതിരിക്കാൻ മൂന്നാമത്തെ കുട്ടിയെ വോട്ട്‌ ചെയ്യാൻ അനുവദിക്കരുതെന്നും സർക്കാർ സ്ഥാപനങ്ങളുമായി ബന്ധമുള്ള ഒരു സ്ഥാപനത്തിൽനിന്നുള്ള ആനുകൂല്യങ്ങളും കൈപ്പറ്റരുതെന്നും മൂന്നാമത്തെ കുട്ടികളെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത‌് തടയണമെന്നും രാം ദേവ്‌ പറഞ്ഞു.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഏതു മതത്തിൽപ്പെട്ടവരാണെങ്കിലും കൂടുതൽ കുട്ടികളുണ്ടാകുന്നതിൽനിന്ന്‌ സ്വയം പിന്മാറും. ഇതിലൂടെ ജനസംഖ്യാ നിയന്ത്രണം നടപ്പാക്കാമെന്നും രാംദേവ‌് പറഞ്ഞു.

സമ്പൂർണ ഗോവധ നിരോധനം നടപ്പാക്കണമെന്നും അതിലൂടെമാത്രമേ പശുക്കടത്തുകാരെയും പശു സംരക്ഷണസേനയെയും നിലയ്ക്ക്‌ നിർത്താൻ കഴിയുള്ളൂവെന്നും രാംദേവ‌് പറഞ്ഞു.


പ്രധാന വാർത്തകൾ
 Top