31 March Tuesday

പരീക്ഷക്കാലത്തെ കലാപം : ആശങ്കയിൽ വിദ്യാർഥികൾ; സിബിഎസ്‌ഇ പരീക്ഷകൾ മാറ്റിവച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Feb 27, 2020


ന്യൂഡൽഹി 
ഡൽഹിയിൽ കലാപം കത്തിപ്പടരുമ്പോൾ ഒരുവിഭാഗം വിദ്യാർഥികൾ തങ്ങളുടെ ഭാവിയോർത്ത്‌ ആശങ്കാകുലരാണ്‌. സിബിഎസ്‌ഇ ഉൾപ്പെടെയുള്ള പൊതുപരീക്ഷാ സമയത്തുള്ള കലാപം വിദ്യാർഥികളിൽ ആശങ്ക സൃഷ്‌ടിക്കുക സ്വാഭാവികം. ബുധനാഴ്ച നടത്തേണ്ടിയിരുന്ന 10, 12 സിബിഎസ്‌ഇ പരീക്ഷകൾ ഡൽഹിയിൽ മാറ്റിവച്ചിരുന്നു.

ചുറ്റും ആളുകൾ മരിച്ചുവീഴുമ്പോൾ എങ്ങനെ പഠിക്കുമെന്നാണ്‌ കുട്ടികളുടെ ചോദ്യം. ജീവൻ തന്നെ അപകടത്തിലായ സാഹചര്യത്തിൽ പഠിക്കാൻ സാധിക്കില്ല. കിഴക്കൻ ഡൽഹിയിലെ ഉൾപ്പെടെ 86 സെന്ററുകളിലാണ്‌ ബോർഡ്‌ പരീക്ഷകൾ മാറ്റിവച്ചത്‌.

ബോർഡ്‌ പരീക്ഷ ഒരു വിദ്യാർഥിയെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ളതാണ്‌. രണ്ടു വർഷത്തെ ഞങ്ങളുടെ പ്രയത്നം ഇതിനു വേണ്ടിയായിരുന്നു. എന്നാൽ, സമയമടുത്തപ്പോൾ ഇവിടെയെല്ലാം നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഈ ഭയാനകമായ അവസ്ഥയിൽ എങ്ങനെ പഠിക്കാനാണ്‌– -12–-ാം ക്ലാസ്‌ വിദ്യാർഥിനി മുസ്കാൻ ശർമയുടേതാണ്‌ ചോദ്യം.

പല വിദ്യാർഥികൾക്കും പരീക്ഷ മാറ്റിവച്ചോ ഇല്ലയോ എന്നുപോലും അറിയില്ല. വാതിലിൽ ആരെങ്കിലും മുട്ടിയാൽ പോലും ഭയമാണെന്ന്‌ വിദ്യാർഥി ഗഗൻദീപ്‌ സിങ്‌ പറഞ്ഞു. അടുത്ത 15 ദിവസത്തേക്ക്‌ പ്രശ്നബാധിത പ്രദേശങ്ങളിൽ പരീക്ഷ നടത്തേണ്ടതില്ലെന്ന്‌ ഡൽഹി ഹൈക്കോടതി അറിയിച്ചിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top