19 January Tuesday

അടിച്ചമർത്തലിൽ നിന്ന്‌ സർക്കാരുകൾ പിന്തിരിയണം: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Thursday Nov 26, 2020


ന്യൂഡൽഹി
ട്രേഡ്‌ യൂണിയൻ പണിമുടക്കിനെയും കർഷക പ്രക്ഷോഭത്തെയും അടിച്ചമർത്താനുള്ള ശ്രമങ്ങളിൽനിന്ന്‌ കേന്ദ്ര–- സംസ്ഥാന സർക്കാരുകൾ പിന്തിരിയണമെന്ന്‌ സിഐടിയു പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. ഹരിയാനയിലെ ബിജെപി സർക്കാർ കർഷകനേതാക്കളെ അർധരാത്രി വീടുവളഞ്ഞ്‌ അറസ്റ്റുചെയ്‌തു. പഞ്ചാബിൽനിന്നും ഹരിയാനയിൽ നിന്നുമുള്ള കർഷകർ ഡൽഹിയിലേക്ക്‌ കടക്കുന്നത്‌ തടയുന്നതിനായി അതിർത്തികൾ അടച്ചു‌. സർക്കാരിന്റെ അടിച്ചമർത്തൽ നടപടികൾക്കെതിരായി തൊഴിലാളികളും കർഷകരും പ്രതിഷേധത്തിലാണ്‌.

ഒഡിഷയിൽ പണിമുടക്ക്‌ തടയുന്നതിന്‌ എസ്‌മ പ്രഖ്യാപിച്ചു‌. പല മേഖലയിലും സർക്കാർ പണിമുടക്ക്‌ വിലക്കി. കൂട്ടായ സമരപരിപാടികളിലൂടെ ആവശ്യങ്ങൾ ഉന്നയിക്കുകയെന്നത്‌ ജനങ്ങളുടെ മൗലികാവകാശമാണ്‌. ഇത്‌ അട്ടിമറിക്കാനുള്ള ഏതൊരു ശ്രമവും അപലപനീയവും എതിർക്കപ്പെടേണ്ടതുമാണ്‌–- സിഐടിയു വാർത്താകുറിപ്പിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top