30 November Monday

കർഷകപ്രക്ഷോഭം : സംഗ്രൂരിൽ മോഡിയുടെ കോലംകത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020


ന്യൂഡൽഹി
മോഡിസർക്കാരും കോർപറേറ്റുകളും ഒരുമിച്ച്‌ നടത്തുന്ന ചൂഷണത്തിന്‌ എതിരെ  പ്രക്ഷോഭം ശക്തമാക്കി പഞ്ചാബിലെ കർഷകർ. വിജയദശമി, ദസറാ ദിനത്തിൽ  സംസ്ഥാനത്ത്‌ നൂറുകണക്കിന്‌ കേന്ദ്രങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, കോർപറേറ്റ്‌ ഭീമൻമാരായ മുകേഷ്‌അംബാനി, ഗൗതംഅദാനി എന്നിവരുടെ കോലങ്ങൾ കത്തിച്ചു.
ഡൽഹി–-സംഗ്രൂർ ദേശീയപാത 52ലെ പന്ത്‌ ടോൾ ഗെയ്‌റ്റിൽ നടന്ന പ്രതിഷേധത്തിൽ അഖിലേന്ത്യാ കിസാൻസഭ ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദ്‌ പങ്കെടുത്തു. സിഐടിയു അഖിലേന്ത്യാ സെക്രട്ടറിമാരായ എ ആർ സിന്ധു, ഉഷാറാണി, കർഷകനേതാക്കളായ കുൽവന്ദ്‌സിങ് മൊൾവിവാല, യോഗേന്ദർപാൽ, ഹർവചൻസിങ്, പഞ്ചാബ്‌ സ്റ്റുഡന്റ്‌സ്‌ യൂണിയൻ നേതാവ്‌ പ്രദീപ്‌സിങ് എന്നിവരും സംസാരിച്ചു. പഞ്ചാബിലെ മറ്റിടങ്ങളിലും അഖിലേന്ത്യാ കിസാൻസഭ, കർഷകത്തൊഴിലാളി യൂണിയൻ, സിഐടിയു നേതാക്കൾ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top