31 October Saturday

വിമാനടിക്കറ്റ് തുക‌ തിരികെ നൽകൽ: ഹർജികൾ‌ വിധി പറയാൻ മാറ്റി

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020


ന്യൂഡൽഹി
കോവിഡ്‌ അടച്ചുപൂട്ടൽ സമയത്ത്‌ ബുക്ക്‌ ചെയ്‌ത വിമാനടിക്കറ്റുകളുടെ പണം തിരികെ നൽകണമെന്ന ഹർജികൾ സുപ്രീംകോടതി വിധി പറയാൻ മാറ്റി. നേരിട്ട്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തവർക്ക്‌ ഇനിയുള്ള യാത്രകള്‍ക്ക് ടിക്കറ്റെടുക്കാനായി നേരത്തേ ബുക്ക് ചെയ്ത ടിക്കറ്റ് തുക വിനിയോ​ഗിക്കാന്‍ അവസരം നല്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത കോടതിയെ അറിയിച്ചു. എന്നാല്‍, ട്രാവൽ ഏജന്റുമാർ മുഖേന ടിക്കറ്റെടുത്തവര്‍ക്ക് ഈ സൗകര്യം അനുവദിക്കാനാകില്ലെന്നാണ് കേന്ദ്രനിലപാട്. എല്ലാവർക്കും ടിക്കറ്റ്‌ തുക മടക്കി നൽകുന്നത്‌ വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്നാണ്‌ കമ്പനികളുടെ വാദം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top