23 September Wednesday

രാഷ്ട്രപതിയെ സമീപിക്കുമെന്ന്‌ അശോക്‌ ഗെലോട്ട്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 26, 2020


ന്യൂഡൽഹി
വിമതഭീഷണി നേരിടാന്‍ രാജ്‌ഭവനു മുന്നിലെ കുത്തിയിരിപ്പ് സമരത്തിന് പിന്നാലെ രാഷ്ട്രപതിയെ സമീപിക്കാനൊരുങ്ങി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെലോട്ട്‌. ബിജെപിയുടെ അട്ടിമറി നീക്കം പരാജയപ്പെടുത്താന്‍ രാഷ്ട്രപതി ഭവനിലേക്ക്‌ നീങ്ങുമെന്ന്‌ ഗെലോട്ട്‌ കോൺഗ്രസ്‌ നിയമസഭാകക്ഷി യോഗത്തില്‍ പറഞ്ഞു.സംസ്ഥാനം ഭരണഘടനാ പ്രതിസന്ധിയിലേക്ക്‌ നീങ്ങുകയാണെന്ന്‌ ഗവർണർ കൽരാജ്‌ മിശ്രയെ സന്ദര്‍ശിച്ചശേഷം  ബിജെപി സംസ്ഥാന പ്രസിഡന്റ്‌ സതീശ്‌ പൂനിയ പറഞ്ഞു.സംസ്ഥാനം കോവിഡ്‌ മഹാമാരിയിൽ വലയുമ്പോൾ ‌ എംഎൽഎമാരെ കോൺഗ്രസ്‌ പഞ്ചനക്ഷത്ര ഹോട്ടലിൽ പാർപ്പിച്ചിരിക്കുന്നു. കൂടുതൽ എംഎൽഎമാർ ചാടിപ്പോകുന്നത്‌ തടയാന്‍ എത്രയും വേ​ഗം നിയമസഭ വിളിച്ചുചേര്‍ക്കാന്‍ സമ്മര്‍ദം ചെലുത്തുകയാണ് ഗെലോട്ട്. കൂറുമാറ്റം സംഘടിപ്പിക്കാൻ  കൂടുതൽ സമയം നേടാൻ ബിജെപിയും ശ്രമിക്കുന്നു.

സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ 19 വിമത എംഎൽഎമാർ ഹരിയാനയിലെ ഹോട്ടലിലാണ്‌. ​ഗെലോട്ടിനൊപ്പമുള്ള എംഎൽഎമാർ ജയ്‌പുരിലെ ഹോട്ടലിലും. അയോഗ്യരാക്കാനുള്ള നീക്കത്തിനെതിരെ പൈലറ്റും കൂട്ടരും നൽകിയ ഹർജിയിൽ രാജസ്ഥാൻ ഹൈക്കോടതി അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top