18 November Monday

കോണ്‍​ഗ്രസ് എംഎല്‍എയെ ‘ജയ് ശ്രീറാം’ വിളിപ്പിക്കാൻ ബിജെപി മന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2019


റാഞ്ചി
ജാർഖണ്ഡില്‍ കോണ്‍​ഗ്രസ് എംഎല്‍എയെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് ‘ജയ് ശ്രീറാം’ വിളിപ്പിക്കാന്‍ ബിജെപി മന്ത്രി സി പി സിങ്ങിന്റെ ശ്രമം. നിയമസഭയുടെ മുന്നില്‍ മാധ്യമങ്ങളുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. കോണ്‍​ഗ്രസ് എംഎല്‍എ  ഇമ്രാൻ അന്‍സാരിയുടെ കൈപിടിച്ച് ഉയര്‍ത്തി ഒരുതവണയെങ്കിലും ജയ് ശ്രീറാം വിളിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

നിങ്ങള്‍ക്ക് എന്നെ ഭീഷണിപ്പെടുത്താനാകില്ലെന്ന് ഇമ്രാൻ മന്ത്രി‌യോട്‌ പ്രതികരിച്ചു. രാജ്യത്തിന് തൊഴിലവസരവും വൈദ്യുതിയും വികസനവുമാണ് ആവശ്യം. അല്ലാതെ മതരാഷ്ട്രീയവാദമല്ലെന്നും അദ്ദേഹം പറഞ്ഞു.നിങ്ങളുടെ മുന്‍തലമുറയും വിശ്വസിച്ചത് രാമനിലാണെന്നായിരുന്നു   സിങ്ങിന്റെ പ്രതികരണം.

ബുധനാഴ്ച ബിജെപി അം​ഗങ്ങൾ ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് വിളികള്‍കൊ ണ്ട് നിയമസഭ തടസ്സപ്പെടുത്തിയിരുന്നു. ജാര്‍ഖണ്ഡ്‌ മുക്തിമോര്‍ച്ച പ്രതിനിധികള്‍ 1927ലെ വനാവകാശബില്‍ ഭേദ​ഗതി ബില്ലില്‍ സര്‍ക്കാരിന്റെ നിലപാട് ചോദിച്ചതിനെ തുടര്‍ന്നായിരുന്നു സംഭവം. ബിജെപി എംഎല്‍എ വിരാഞ്ചി നാരായണനും മന്ത്രിമാരായ സി പി സിങ്ങും രാജ് പരിവാറും ചേര്‍ന്നായിരുന്നു എംഎല്‍എമാര്‍ സംസാരിക്കുന്നത്‌ തടസ്സപ്പെടുത്താന്‍ ജയ് ശ്രീറാം മുഴക്കിയത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top