05 August Wednesday

കോവിഡ്‌ പരിശോധനയിൽ യുപി പിന്നിൽ , വീരവാദത്തിൽ മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020

ന്യൂഡൽഹി
യുപിയില്‍ രോ​ഗികള്‍ കുറഞ്ഞെന്നാണ് യോഗി ആദിത്യനാഥ്‌ സർക്കാരിന്റെ അവകാശവാദം. എന്നാല്‍, 20 കോടിയിലേറെ ജനസംഖ്യയുള്ള സംസ്ഥാനത്ത്‌ ഇതുവരെ പരിശോധിച്ചത്‌ ആറ്‌ ലക്ഷംപേരെമാത്രം. മഹാരാഷ്ട്ര, തമിഴ്‌നാട്‌, രാജസ്ഥാൻ, ആന്ധ്രപ്രദേശ്‌ സംസ്ഥാനങ്ങൾ പരിശോധനയില്‍ ബഹുദൂരം മുന്നില്‍. 10 ലക്ഷം പേരിൽ 4800 പരിശോധനയാണ്‌ ദേശീയ ശരാശരി. യുപിയിൽ 10 ലക്ഷം പേരിൽ പരിശോധന  രണ്ടായിരത്തോളംമാത്രം. ഡൽഹി–- 16,065, ആന്ധ്രപ്രദേശ്‌–- -11,745, തമിഴ്‌നാട്–- -10,523, രാജസ്ഥാൻ–- -8,334, കർണാടകം–-7,006 എന്നിങ്ങനെയാണ്‌ കണക്ക്. പരിശോധന പരമാവധി കുറച്ച് രോ​ഗികളുടെ എണ്ണം കുറയുകയാണെന്ന്‌ അവകാശപ്പെടുന്നത്‌ അപകടരമായ നിലപാടാണെന്ന്‌ ആരോഗ്യവിദഗ്‌ധർ മുന്നറിയിപ്പ് നല്‍കി.

പരിശോധനാനിരക്ക്‌ ഉയർത്താത്തത്‌ എന്തുകൊണ്ടാണെന്ന്‌ ട്വിറ്ററിലൂടെ ആരാഞ്ഞ മുൻ ഐഎഎസ്‌ ഉദ്യോഗസ്ഥൻ എസ്‌ പി സിങ്ങിനെ‌ യുപി പൊലീസ്‌ കഴിഞ്ഞദിവസം കേസില്‍ കുടുക്കി. ‘മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിനുശേഷം കൂടുതൽ കൊറോണ പരിശോധനകൾ നടത്തിയതിന്‌ ജില്ലാ മജിസ്‌ട്രേട്ടുമാരെ ചീഫ്‌ സെക്രട്ടറി ശകാരിച്ചെന്നത്‌ വസ്‌തുതയാണോ? എന്തിനാണ്‌ ഇത്ര തിടുക്കം കാണിക്കുന്നതെന്ന്‌ ‌ ചീഫ്‌ സെക്രട്ടറി ചോദിച്ചെന്ന റിപ്പോർട്ട് ശരിയാണോ? പരിശോധന ഇല്ലെങ്കിൽ കൊറോണയും ഇല്ല’–- എന്ന്‌ എസ്‌ പി സിങ്ങിന്‌ ട്വിറ്ററില്‍ കുറിച്ചതിനാണ് കേസ്. കോവിഡ്‌ നിയന്ത്രിച്ചെന്ന അവകാശവാദം പരിഹാസ്യമാണെന്ന്‌ സമാജ്‌വാദി പാർടി നേതാവ്‌ അഖിലേഷ്‌ യാദവ് പ്രതികരിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top