14 August Friday

കശ്‌മീർ ജനതയുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കണം: ബൈഡൻ

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020


വാഷിങ്‌ടൺ
കശ്‌മീർ ജനതയുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കാൻ ഇന്ത്യൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക്‌ സ്ഥാനാർഥി ജോ ബൈഡൻ. പൗരത്വ ഭേദഗതി നിയമം പാസാക്കിയതിലും അസമിൽ ദേശീയ പൗരത്വ പട്ടിക നടപ്പാക്കിയതിലും അദ്ദേഹം നിരാശ രേഖപ്പെടുത്തി.

അമേരിക്കയിലെ മുസ്ലിം സമൂഹത്തെ സംബന്ധിച്ച്‌ പ്രചാരണ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച നയരേഖയിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. ഇന്ത്യയുടെ നടപടി വംശ, മത വൈവിധ്യത്തിലൂന്നിയ ജനാധിപത്യ സംരക്ഷണത്തിലൂടെ രാജ്യം ദീർഘകാലമായി പുലർത്തുന്ന മതേതര പാരമ്പര്യത്തിന്‌ വിപരീതമാണെന്ന്‌ രേഖയിൽ പറഞ്ഞു.
ബൈഡന്റെ പ്രസ്‌താവനയ്‌ക്കെതിരെ അമേരിക്കയിലെ ഹിന്ദു സംഘടനകൾ രംഗത്തെത്തി. അമേരിക്കയിലെ ഹിന്ദുക്കളെക്കുറിച്ചും സമാനരേഖ പുറത്തിറക്കണമെന്ന്‌ അവർ ആവശ്യപ്പെട്ടു.

അതേസമയം, തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ പേരിൽ ഡോണൾഡ്‌ ട്രംപും ബൈഡനും കൊമ്പുകോർത്തു.
ബൈഡൻ അമേരിക്കയെ തകർക്കുന്ന സ്ഥാനാർഥിയാണെന്ന്‌ ട്രംപ്‌ പറഞ്ഞു. ട്രംപ്‌ ഒറ്റയ്‌ക്കല്ല; ഭ്രാന്തസംഘങ്ങൾക്കൊപ്പം ചേർന്നാണ്‌ അത്‌ ചെയ്യുന്നതെന്നും ബൈഡൻ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top