03 August Monday

സഹകരണ ബാങ്ക്‌ ഓർഡിനൻസ്‌ പിൻവലിക്കണം‌: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2020


ന്യൂഡൽഹി
ഓർഡിനൻസിലൂടെ രാജ്യത്തെ 1540 അർബൻ സഹകരണ ബാങ്കുകളുടെ മേൽനോട്ടം ഏറ്റെടുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഏകപക്ഷീയ തീരുമാനം ഉടൻ പിൻവലിക്കണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ ആവശ്യപ്പെട്ടു.

ബാങ്കുകൾ അടക്കമുള്ള സഹകരണമേഖലയുടെ മേൽനോട്ടം സംസ്ഥാന സർക്കാരുകൾക്കാണ്‌. സംസ്ഥാനങ്ങളോട്‌ ആലോചിക്കാതെയാണ്‌ തീരുമാനം. ഫെഡറൽ ഘടനയ്‌ക്കു നേരെയുള്ള  ആക്രമണമാണ്‌ ഇത്‌. ഇത്തരം അതികേന്ദ്രീകരണം ഭരണഘടനയുടെ അടിസ്ഥാനസ്വഭാവത്തിനു വിരുദ്ധമാണ്‌. ഇത്‌ സഹകരണ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം തകർക്കും‌.

അർബൻ സഹകരണ ബാങ്കുകളിൽ 8.4 കോടി അക്കൗണ്ട്‌ ഉടമകളുണ്ട്‌. 4.5 ലക്ഷം കോടി രൂപയുടെ നിക്ഷേപവും. ആർബിഐയുടെ കരുതൽ ധനം തട്ടിയെടുത്തപോലെ സഹകരണ ബാങ്കുകളിലെ ഭീമമായ തുകയിൽ കണ്ണുവച്ചുകൂടിയാണ്‌ തീരുമാനം. പ്രത്യേകിച്ച്‌ ഗ്രാമീണമേഖലയുടെയും കാർഷികമേഖലയുടെയും നട്ടെല്ലാണ്‌ സഹകരണമേഖല. സഹകരണ ബാങ്കുകളിലെ നിക്ഷേപം കേന്ദ്രത്തിന്‌ തോന്നുംപടി ഉപയോഗിക്കാമെന്നതിനാൽ കടമെടുപ്പിന്‌ കൂടുതൽ ശേഷിയുള്ള സമ്പന്നർക്ക്‌ അനുകൂലമാകും കാര്യങ്ങൾ. ദരിദ്രർ  പിന്തള്ളപ്പെടും. കോടിക്കണക്കിനാളുകളുടെ ജീവനോപാധി ഇല്ലാതാകും.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 45–-ാം വാർഷികത്തിലാണ്‌  ഓർഡിനൻസ്‌ കൊണ്ടുവന്നതെന്നത്‌ ശ്രദ്ധേയമാണെന്നും പിബി വ്യക്തമാക്കി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top