10 July Friday

സ്‌മാർട്ട്‌ സിറ്റി മിഷൻ : ആരോഗ്യമേഖല സ്‌മാർട്ടല്ല

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020


ന്യൂഡൽഹി
ആരോഗ്യമേഖലയെ കേന്ദ്രം അവഗണിക്കുന്നതിന്‌ തെളിവായി സ്‌മാർട്ട്‌ സിറ്റി പദ്ധതികളും. 2015ൽ  തുടക്കമിട്ട സ്‌മാർട്ട്‌ സിറ്റി മിഷന്റെ ഭാഗമായി അംഗീകരിച്ച 5861 പദ്ധതിയിൽ 59 എണ്ണം മാത്രമാണ്‌ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടത്‌. മൊത്തം പദ്ധതികളിൽ ഒരു ശതമാനം .   രാജ്യത്തെ കോവിഡ്‌ ബാധിതരിൽ 79 ശതമാനം 30 നഗരത്തിലായാണ്‌. ഇതിൽ 17 എണ്ണം ‘സ്‌മാർട്ട്‌സിറ്റി’കളാണ്‌. ഇവയിൽ ഏഴുനഗരം മാത്രമാണ്‌ സ്‌മാർട്ട്‌ സിറ്റി മിഷൻ ഫണ്ട്‌ ആരോഗ്യമേഖലയിൽ കുറഞ്ഞതോതിലെങ്കിലും ചെലവിടുന്നത്‌.ഹോട്ട്‌സ്‌പോട്ടുകളായ ഭോപാൽ, ചെന്നൈ, താനെ, സൂറത്ത്‌, ജയ്‌പുർ തുടങ്ങിയ നഗരങ്ങളിൽ ആരോഗ്യമേഖലയിൽ ഒറ്റ പദ്ധതിപോലുമില്ല.

സ്‌മാർട്ട്‌ സിറ്റി പദ്ധതികളിൽ 2,05,018 കോടി രൂപയാണ്‌ മൊത്തം നിക്ഷേപം. ആരോഗ്യമേഖലയിൽ അടിസ്ഥാനസൗകര്യങ്ങൾക്കായി നീക്കിവച്ചത്‌‌ 2112 കോടി. ഇതും കഷ്ടിച്ച്‌ ഒരു ശതമാനം. 2019–-20ലെ ബജറ്റിൽ ആരോഗ്യമേഖലയ്‌ക്ക്‌ അനുവദിച്ച വിഹിതം 1.6 ശതമാനമാണ്‌.

സ്‌മാർട്ട്‌ സിറ്റി ആസൂത്രണം ചെയ്‌തപ്പോൾ ആരോഗ്യം പ്രധാന വിഷയമായി കണ്ടില്ലെന്ന്‌ നാഷണൽ ഇൻസ്റ്ററിറ്റ്യൂട്ട്‌ ഓഫ്‌ അർബൻ അഫയേഴ്‌സ്‌ ഡയറക്ടർ ഹിതേഷ്‌ വൈദ്യ പറഞ്ഞു. സാമ്പത്തിക വികസനത്തിനായിരുന്നു ഊന്നൽ‌. ആരോഗ്യമുണ്ടെങ്കിലേ സമ്പദ്‌ഘടന വളരുകയുള്ളൂ എന്ന്‌ ഇപ്പോഴാണ്‌ തിരിച്ചറിയുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top