14 July Tuesday

തൊഴിൽനിയമങ്ങൾ : ഐഎൽഒ പ്രധാനമന്ത്രിയെ ആശങ്ക അറിയിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020


ന്യൂഡൽഹി
ഇന്ത്യയിൽ തൊഴിൽനിയമങ്ങൾ അട്ടിമറിക്കപ്പെടുന്നതിലുള്ള ആശങ്ക പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അറിയിച്ചതായി രാജ്യാന്തര തൊഴിൽസംഘടന. ഈ വിഷയത്തിൽ ഇന്ത്യ രാജ്യാന്തര സമൂഹത്തോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കുമെന്ന്‌ ഉറപ്പാക്കാൻ കേന്ദ്ര–-സംസ്ഥാന സർക്കാരുകൾക്ക്‌ വ്യക്തമായ സന്ദേശം നൽകണമെന്നും പ്രധാനമന്ത്രിയോട്‌ ഐഎൽഒ ഡയറക്ടർ ജനറൽ ഗൈ റൈഡർ ആവശ്യപ്പെട്ടു.

സിഐടിയു, എഐടിയുസി, ഐഎൻടിയുസി, എച്ച്‌എംഎസ്‌, എഐയുടിയുസി, ടിയുസിസി, സേവ, എൽപിഎഫ്‌, എഐസിസിടിയു, യുടിയുസി എന്നീ കേന്ദ്രട്രേഡ്‌ യൂണിയനുകൾ സംയുക്തമായി അയച്ച പരാതിക്ക്‌ നൽകിയ മറുപടിയിലാണ്‌ ഐഎൽഒ ഇക്കാര്യം വെളിപ്പെടുത്തിയത്‌. കേന്ദ്രസർക്കാരിന്റെ പ്രതികരണം കാക്കുകയാണെന്നും ഐഎൽഒ അറിയിച്ചു.

മധ്യപ്രദേശ്‌, ഉത്തർപ്രദേശ്‌, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളിൽ തൊഴിൽനിയമങ്ങൾ മൂന്ന്‌ വർഷത്തേ‌ക്ക്‌ മരവിപ്പിച്ചു. ഹിമാചൽപ്രദേശ്‌, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്‌, മഹാരാഷ്ട്ര, ഒഡിഷ, അസം, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ തൊഴിൽസമയം എട്ടിൽനിന്ന്‌ 12 മണിക്കൂറായി വർധിപ്പിച്ചു. കർണാടകത്തിൽ 10 മണിക്കൂറായും വർധിപ്പിച്ചു. സർക്കാരുകൾ ഏകപക്ഷീയമായി തീരുമാനിച്ച്‌ വിജ്ഞാപനം വഴിയാണ്‌ ഇവ നടപ്പാക്കിയത്‌. നിയമവിരുദ്ധമായ ഇത്തരം നടപടികൾക്കെതിരെയാണ്‌ ട്രേഡ്‌ യൂണിയനുകൾ ഐഎൽഒയെ സമീപിച്ചത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top