18 September Wednesday

മക്കള്‍ രാഷ്ട്രീയത്തിനെതിരെ രാഹുല്‍ഗാന്ധി; നേതാക്കളുടെ നിലപാടുകള്‍ ബിജെപി പ്രചരണത്തിന് ശക്തിപകര്‍ന്നെന്ന് വിമര്‍ശനം

വെബ് ഡെസ്‌ക്‌Updated: Sunday May 26, 2019

ന്യൂഡല്‍ഹി > ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്‍തിരിച്ചടിക്ക് പിന്നാലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
കഴിഞ്ഞദിവസം നടന്ന പ്രവര്‍ത്തകസമിതി യോഗത്തിലാണ്  രാഹുല്‍ രൂക്ഷവിമര്‍ശനമുന്നയിച്ചത്. ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ മികച്ചപ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കാതെ പോയത് നേതാക്കള്‍ മക്കളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തിയതുകൊണ്ടാണെന്ന് രാഹുല്‍ പറഞ്ഞു. മക്കള്‍ രാഷ്ട്രീയത്തിനെതിരെ ബിജെപി നടത്തിയ പ്രചാരണങ്ങള്‍ക്ക് കോണ്‍ഗ്രസ്സ് നേതാക്കളുടെ ഈ നിലപാടുകള്‍ ശക്തി പകര്‍ന്നെന്നും യോഗത്തില്‍ രാഹുല്‍ ചൂണ്ടിക്കാട്ടി.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം എന്നിവര്‍ക്കെതിരെയായിരുന്നു രാഹുലിന്റെ വിമര്‍ശനം. ജ്യോതിരാദിത്യ സിന്ധ്യയാണ് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഒരുമ്പെട്ടത്. ഇതില്‍ രാഹുല്‍ ഇടപെടുകയും മക്കള്‍ രാഷ്ട്രീയം ലോക്‌സഭാ തെരഞഅഞെടുപ്പ് തിരിച്ചടിയുടെ കാരണങ്ങളിലൊന്നായിരുന്നെന്ന് പറയുകയുമായിരുന്നു. മക്കള്‍ക്ക് സീറ്റ് കിട്ടണമെന്ന ഇവരുടെ വാശി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്നും  അദ്ദേഹം പറഞ്ഞു.

അശോക് ഗെലോട്ടിന്റെ മകന്‍ വൈഭവ് ഗെലോട്ട്, കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥ്, ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം എന്നിവരാണ് ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തിറങ്ങിയത്. രാഹുല്‍ഗാന്ധി അടക്കമുള്ളവര്‍ നേതാക്കളായി മാറിയ കോണ്‍ഗ്രസിന്റെ മക്കള്‍ രാഷ്ട്രീയസംസ്‌കാരം ബിജെപി തെരഞ്ഞെടുപ്പ് പ്രചരണമാക്കിയിരുന്നു. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top