18 August Sunday

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം: പരാതിക്കാരിയുടെ മൊഴിയെടുത്തു

വെബ് ഡെസ്‌ക്‌Updated: Friday Apr 26, 2019

ന്യൂഡല്‍ഹി > സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച പരാതിക്കാരി സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതിക്ക് മുമ്പാകെ ഹാജരായി. ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ അന്വേഷണ സമിതിയുടെ ആദ്യ സിറ്റിങ്ങിലാണ് സുപ്രീംകോടതി മുന്‍ ഉദ്യോഗസ്ഥയായ പരാതിക്കാരി എത്തിയത്. സമിതി ഇവരുടെ മൊഴി രേഖപ്പെടുത്തി. സുപ്രീം കോടതി സെക്രട്ടറി ജനറല്‍ ആരോപണവുമായി ബന്ധപ്പെട്ട രേഖകള്‍ സമിതിക്ക് കൈമാറി.

വിഷയം വീണ്ടും പരിഗണിക്കുന്ന തീയതി അന്വേഷണ സമിതി നിശ്ചയിക്കും. അന്വേഷണ സമിതിയില്‍നിന്ന് ജസ്റ്റിസ് എന്‍.വി രമണ പിന്മാറിയതിനെത്തുടര്‍ന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ കഴിഞ്ഞ ദിവസം പുതുതായി ഉള്‍പ്പെടുത്തിയിരുന്നു.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top