09 December Friday

രാജ്കോട്ടിൽ കോമ്രേഡ് ദൽപത് നിരഞ്ജനിയുടെ പേരിൽ റോഡ്

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022

ഉപ്ലട്ടയിൽ കോമ്രേഡ് ദൽപത് നിരഞ്ജനി റോഡിൻ്റെ നാമകരണം അശോക് ധാവ്ളെ നടത്തുന്നു

രാജ്കോട്ട്> കോമ്രേഡ് ദൽപത് നിരഞ്ജനി റോഡ്. ഗുജറാത്തിൽ രാജ്കോട്ടിലെ ഉപ്ലട്ട മുനിസിപ്പാലിറ്റിയിൽ അന്തരിച്ച സിപിഐ എം നേതാവിൻ്റെ പേരിൽ റോഡ്. പാർടി പൊളിറ്റ് ബ്യൂറോ അംഗം അശോക് ധാവ്ളെ നാമകരണ ബോർഡ് അനാച്ഛാദനം ചെയ്തു. മുനിസിപ്പൽ പ്രസിഡണ്ട് മയൂർ സുവ അധ്യക്ഷനായി.

മുൻ കൗൺസിലർ കൂടിയായിരുന്ന ദൽപത് കോവിഡ് കാലത്താണ് അന്തരിച്ചത്. 85 വയസ്സായിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാർടിയിൽ പ്രവർത്തനം തുടങ്ങിയ ദൽ പത് സിപിഐഎം രൂപം കൊണ്ടപ്പോൾ പാർടിയിൽ ചേർന്നു. 1950 കൾ മുതൽ കമ്യൂണിസ്റ്റുകാർക്ക് ഗണ്യമായ  സ്വാധീനമുള്ള മേഖലയാണ് ഉപ്ലട്ട. കിസാൻ സഭയും സജീവമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top