30 November Tuesday

ബിജെപിക്ക്‌ ബദൽ ജനങ്ങൾ ; കർഷകസമരം ബിജെപിക്ക്‌ തിരിച്ചടിയാകും : സീതാറാം യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Monday Oct 25, 2021


ന്യൂഡൽഹി
ബിജെപിക്ക്‌ ബദലായി വരേണ്ടത്‌ ജനങ്ങളാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. അടിയന്തരാവസ്ഥയ്‌ക്കുശേഷം 1977ൽ കോൺഗ്രസിനെ തോൽപ്പിച്ചത്‌ ജനങ്ങളാണ്‌. 2004ൽ വാജ്‌പേയി സർക്കാരിനെ താഴെയിറക്കിയതും ജനവികാരമാണ്‌. 1996ലും സമാന സംഭവമുണ്ടായി–- യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബിജെപി ഭരണത്തിൽ ജനങ്ങൾ അതൃപ്‌തരാണ്‌. മാധ്യമങ്ങളെയും സമൂഹമാധ്യമങ്ങളെയും വിലയ്‌ക്കെടുത്തും പണമൊഴുക്കിയും ജനവികാരം അട്ടിമറിക്കാനാണ്‌ ബിജെപി ശ്രമം. കർഷകസമരം ബിജെപിക്ക്‌ തിരിച്ചടിയാകുമെന്നും യെച്ചൂരി വിശദീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top