10 November Sunday

ഡൽഹി വായു 
മലിനീകരണം ; നടപടി 
അറിയിക്കണം : സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024


ന്യൂഡൽഹി
ഡൽഹിയിൽ വായുമലിനീകരണത്തിന്‌ കാരണമാകുന്ന വൈക്കോൽ കത്തിക്കൽ തടയാൻ സ്വീകരിച്ച നടപടി വ്യക്തമാക്കണമെന്ന്‌ വായു ഗുണനിലവാര പരിപാലന കമീഷനോട്‌ (സിഎക്ലുഎം) ആവശ്യപ്പെട്ട്‌ സുപ്രീംകോടതി. വെള്ളിയാഴ്‌ച വിവരം ലഭിക്കണം.

സമീപ സംസ്ഥാനങ്ങളിൽ കർഷകർ വീണ്ടും വൈക്കോൽ കത്തിക്കാൻ തുടങ്ങിയെന്ന്‌ അമിക്കസ് ക്യൂറി അനിത ഷേണായി പരാമർശിച്ചപ്പോഴാണ്‌ ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, അഗസ്റ്റിൻ ജോർജ്ജ് എന്നിവരുടെ ബെഞ്ച്‌ വിശദീകരണം ആവശ്യപ്പെട്ടത്‌.

പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ കർഷകരടക്കമുള്ളവരോട്‌ വൈക്കോൽ കത്തിക്കരുതെന്നും അധികൃതരോട്‌ സഹകരിക്കണമെന്നും ഡിസംബറില്‍ കോടതി ആവശ്യപ്പെട്ടിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top