ന്യൂഡൽഹി
പരിസ്ഥിതി നിയമത്തിൽ വെള്ളംചേർക്കുന്നത് ചോദ്യംചെയ്ത് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർക്ക് ഇ മെയിലുകളയച്ച അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയ്ക്കെതിരെ യുഎപിഎ ചുമത്തി. പരിസ്ഥിതിക്കായുള്ള പോരാട്ടത്തിന്റെ ആഗോള പ്രതീകമായ സ്വീഡൻ വിദ്യാർഥിനി ഗ്രേറ്റ തുൻബർഗ് സ്ഥാപിച്ച ‘ഫ്രൈഡേയ്സ് ഫോർ ഫോർച്യൂണി (എഫ്എഫ്ഐ)’ നെതിരെയാണ് നടപടി. ഉള്ളടക്കം ഭീകരവാദ പ്രവർത്തനപരിധിയിൽ വരുമെന്നും രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്നും ആരോപിച്ച് സംഘടനയുടെ വെബ്സൈറ്റ് ഡൽഹി പൊലീസ് ബ്ലോക്കുചെയ്തു.
പരിസ്ഥിതി ആഘാത പഠനം സംബന്ധിച്ച നിയമം ദുർബലപ്പെടുത്താന്‍ ലക്ഷ്യമിട്ട് പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലെ (ഇഐഎ വിജ്ഞാപനം 2020) വ്യവസ്ഥകള്‍ ചോദ്യംചെയ്ത് പരാതി പ്രവഹിച്ചതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. യുഎപിഎയിലെ 18–-ാം വകുപ്പു പ്രകാരമാണ് നടപടി. എന്നാൽ, യുഎപിഎ നിലനിൽക്കില്ലെന്ന് കണ്ടതോടെ ഐടി നിയമത്തിലെ വകുപ്പ് ചുമത്തി പൊലീസ് കേസ് പരിഷ്കരിച്ചു. കരട് വിജ്ഞാപനത്തെ രൂക്ഷമായ് ചോദ്യംചെയ്ത ലെറ്റ് ഇന്ത്യ ബ്രീത്ത്, ദേർ ഈസ് നോ എർത്ത് ബി എന്നീ സംഘടനകളുടെയും വെബ്സൈറ്റുകൾ ബ്ലോക്കുചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..