ഗുവാഹത്തി
ശക്തമായ മഴയെ തുടർന്ന് അസമിലുണ്ടായ പ്രളയത്തിൽ മരണം 93ആയി. 28 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചത്. പ്രളയം ഏറ്റവും രൂക്ഷമായ ഗോപാൽപീര ജില്ലയിൽ മാത്രം ദുരിതത്തിലായത് 4.8 ലക്ഷം പേരാണ്. സോനിറ്റ്പുർ, നൂഗാവ് ജില്ലകളിൽ നൂറുകണക്കിന് വീടുകൾ ഒലിച്ചു പോയി.
ബ്രഹ്മപുത്ര, ധൻസിരി, ജിയ ഭരാലി, കോപിലി, ബെക്കി നദികൾ നിരവധി ജില്ലകളിൽ അപകടനിരപ്പിന് മുകളിലാണ് ഒഴുകുന്നത്. കാസിരംഗ ദേശീയ ഉദ്യാനത്തെയും പ്രളയം ബാധിച്ചു. നിരവധി മൃഗങ്ങൾ ചത്തു. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൃഗങ്ങളുടെ മരണം കുറവാണെന്ന് മന്ത്രി പരിമൽ സുക്ലബൈദ്യ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..