04 December Friday

ഉള്ളിയിൽ കണ്ണെരിഞ്ഞ്‌ നിതീഷ്‌ സർക്കാർ ; മുമ്പും വിധി നിർണയിച്ച്‌ ഉള്ളി

വെബ് ഡെസ്‌ക്‌Updated: Saturday Oct 24, 2020


ന്യൂഡൽഹി
തൊഴിലില്ലായ്‌മയ്‌ക്കൊപ്പം രൂക്ഷമായ വിലക്കയറ്റവും ബിഹാറിൽ ഭരണമുന്നണിയായ എൻഡിഎയ്‌ക്ക്‌ തിരിച്ചടി. ഉള്ളിയുടെയും കിഴങ്ങിന്റെയും പച്ചക്കറികളുടെയും വിലവർധനയാണ്‌ നിതീഷ്‌ സർക്കാരിന്‌ തിരിച്ചടിയാകുന്നത്‌.

ദീപാവലി, ഛാഠ്‌പൂജ തുടങ്ങിയ ആഘോഷങ്ങൾ വരാനിരിക്കെയാണ്‌ ബിഹാറുകാരുടെ ഭക്ഷ്യശീലത്തിൽ ഏറെ പ്രധാനമായ ഉള്ളിക്കും കിഴങ്ങിനും വില കുതിച്ചുകയറിയത്‌.

മുമ്പും വിധി നിർണയിച്ച്‌ ഉള്ളി
ഉത്തരേന്ത്യയിൽ പല തെരഞ്ഞെടുപ്പുകളുടെയും വിധി നിർണയിച്ചത്‌ ഉള്ളിവിലയാണ്‌. 1980 ലാണ്‌ ഉള്ളിവില ആദ്യമായി തെരഞ്ഞെടുപ്പ്‌ വിഷയമായത്‌. ജനതാ സർക്കാരിനെതിരായി കോൺഗ്രസിന്റെ പ്രധാന പ്രചാരണായുധമായി ഉള്ളിവില. 1998ൽ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം പ്രതീക്ഷിച്ച ബിജെപിക്ക്‌ തിരിച്ചടിയായതും ഉള്ളിയാണ്‌.

ബിഹാറിലെ നഗരമേഖലകളിൽ കിഴങ്ങ്‌ വില അമ്പതുരൂപ കടന്നപ്പോൾ ഉള്ളിക്ക്‌ 60 രൂപയിലധികമാണ്‌.  വരുംദിവസങ്ങളിൽ ഉള്ളിയുടെയും കിഴങ്ങിന്റെയും വില വീണ്ടും ഉയർന്നാൽ സർക്കാർ കൂടുതൽ പ്രതിസന്ധിയിലാകും. കേന്ദ്രത്തിലും എൻഡിഎ ഭരണമായതിനാൽ  ന്യായീകരിച്ച്‌ പിടിച്ചുനിൽക്കാനാകാത്ത  അവസ്ഥയിലാണ്‌ നിതീഷ്‌ സർക്കാർ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top