04 December Friday

വ്യക്തിവിവരം കച്ചവടം ചെയ്യരുത്‌: ഫെയ്‌സ്‌ബുക്കിനോട്‌ പാർലമെന്ററി സമിതി

വെബ് ഡെസ്‌ക്‌Updated: Saturday Oct 24, 2020


ന്യൂഡൽഹി
വ്യക്തിഗത വിവര സംരക്ഷണ ബില്ലുമായി ബന്ധപ്പെട്ട സംയുക്ത പാർലമെന്ററി സമിതി ഫെയ്‌സ്‌ബുക്കിന്റെ പ്രതിനിധികളെ ചോദ്യം ചെയ്‌തു. ഫെയ്‌സ്‌ബുക്ക്‌ ‌ ഇന്ത്യ നയവിഭാഗം ഡയറക്ടർ അൻഖി ദാസ്‌, ബിസിനസ്‌ മേധാവി അജിത്‌ മോഹൻ എന്നിവരെ രണ്ടുമണിക്കൂറാണ്‌ ചോദ്യംചെയ്‌തത്‌. പരസ്യദാതാക്കളുടെ വാണിജ്യനേട്ടങ്ങൾക്കായി  ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഉപയോഗിക്കരുതെന്ന്‌ ഫെയ്‌സ്‌ബുക്കിനോട്‌ സമിതി ആവശ്യപ്പെട്ടു.

വിദ്വേഷ പരാമർശം നടത്തിയ ബിജെപി നേതാക്കൾക്കെതിരായ നടപടി അൻഖി ദാസ് തടഞ്ഞെന്ന അമേരിക്കൻ പത്രം വാൾസ്‌ട്രീറ്റ്‌ ജേർണലിന്റെ വെളിപ്പെടുത്തൽ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിൽ ബിജെപി ഇതര സമിതിയംഗങ്ങൾ ശക്തമായ ചോദ്യങ്ങൾ ഉന്നയിച്ചു. 

വ്യക്തിഗത വിവരസുരക്ഷ വിഷയത്തിൽ ആവശ്യമെങ്കിൽ വ്യക്തികളെയും കമ്പനികളെയും വിളിച്ചുവരുത്തുമെന്ന്‌ സമിതി അധ്യക്ഷ മീനാക്ഷി ലേഖി പറഞ്ഞു. 28ന്‌‌ ട്വിറ്റർ, ആമസോൺ എന്നിവരോടും 29ന്‌ ഗൂഗിൾ, പേടിഎം എന്നിവരോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top