23 November Saturday

ഒന്നര നൂറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ വരൾച്ച 2015–-18 കാലത്ത്‌: പഠന റിപ്പോര്‍ട്ട്

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2019

ന്യൂഡല്‍ഹി > കഴിഞ്ഞ 150 വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും രൂക്ഷമായ വരൾച്ച 2015–2018 കാലഘട്ടത്തിലെന്ന്‌ പഠന റിപ്പോര്‍ട്ട്. 41 മാസം നീണ്ടുനിന്ന വരള്‍ച്ച ഏറ്റവും ഭീകരമാരമായ ഒന്നായിരുന്നില്ലെങ്കിലും ഭൂ​ഗര്‍ഭജലവിതാനത്തിലും ജലസംഭരണികളിലും ​ഗുരുതരമായ പ്രത്യാ​ഘാതം സൃഷ്ടിക്കുമെന്ന്‌ പഠനം ചൂണ്ടിക്കാട്ടി. 1899ൽ ഉണ്ടായ വരൾച്ചയാണ്‌ ഇന്ത്യയിൽ ഏറ്റവും ഗുരുതരമായത്. 

ഇത്തരത്തിൽ നീണ്ടു നിൽക്കുന്ന വരൾച്ചാപ്രതിഭാസം രാജ്യത്തെ ഏറ്റവും ജനനിബിഡമായ ഏതെങ്കിലുമൊരു പ്രദേശത്തിന്റെ ജലസുരക്ഷയെ ബാധിച്ചേക്കും. ഇന്ത്യയിൽ വലിയൊരു വിഭാഗം കൃഷിയെ ആശ്രയിക്കുന്നതിനാൽ വരൾച്ച ഗുരുതരമായി ബാധിക്കും. കാലാവസ്ഥാ വ്യതിയാനവും മരുവൽക്കരണവുമാണ്‌ വരൾച്ചയിലേക്ക്‌ നയിക്കുന്നത്‌.  രാജ്യത്തിന്റെ മൂന്നിൽ ഒരുഭാഗം ഭൂപ്രദേശം  വനനശീകരണം, മണ്ണൊലിപ്പ്‌ എന്നിവയിലൂടെ ഇല്ലാതെയാകുന്നു. സ്‌പെയിനിന്റെ മൊത്തം വിസ്‌തൃതിയുടെ രണ്ടുമടങ്ങ്‌ വരും ഇത്‌.

രാജ്യത്തിന്റെ മൊത്തം ആഭ്യന്ത്രര ഉൽപ്പാദനം രണ്ടര ശതമാനം കുറയാൻ ഇത്‌ ഇടയാക്കും. വലിയ അഞ്ച്‌ കാലാവസ്ഥാ വരള്‍ച്ചയുടെയും കാരണം സമുദ്ര ഉപരിതല താപനില വ്യതിയാനമാണെന്നും റിപ്പോർട്ടിലുണ്ട്‌. 1870 –- 2018 വരെയുള്ളയുണ്ടായ  18 കാലാവസ്ഥാ വരള്‍ച്ചയും 16 കുടിവെള്ള വരള്‍ച്ചയും താരതമ്യം ചെത്‌താണ്‌ പഠനം നടത്തിയത്‌. ഗാന്ധിനഗർ  ഐഐടിയിലെ അസോസിയേറ്റ് പ്രൊഫസര്‍ വിമല്‍ ശര്‍മയാണ്‌ പഠനം നടത്തിയത്‌. ‘ഇന്ത്യയിലെ ഉപരിതല ജലസുരക്ഷയുടെ പശ്ചാത്തലത്തില്‍ ദീര്‍ഘകാല വരള്‍ച്ച പുനര്‍നിര്‍മാണം’ എന്ന പേരില്‍ ഹെെഡ്രോളജി മാസികയിലാണ് പഠനം പ്രസിദ്ധീകരിച്ചത്.


പ്രധാന വാർത്തകൾ
 Top