26 October Monday

കൊല്‍ക്കത്തയിലും പ്രതിഷേധം ; ആയിരങ്ങളെ അണിനിരത്തി റാലികള്‍

ഗോപിUpdated: Thursday Sep 24, 2020


കൊല്‍ക്കത്ത
മോഡി, മമത സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊല്‍ക്കത്തയില്‍ സിപിഐ എം ആയിരങ്ങളെ അണിനിരത്തി റാലികള്‍ സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് ഉത്തര കൊല്‍ക്കത്തയിലും ദക്ഷിണ കൊല്‍ക്കത്തയിലും ഒരേസമയമാണ് റാലി നടത്തിയത്.

കര്‍ഷകദ്രോഹബില്ലുകള്‍ റദ്ദാക്കുക, പാർലമെന്റില്‍ പ്രതിപക്ഷ അംഗങ്ങളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും റാലിയില്‍ ഉന്നയിച്ചു. പിബി അം​ഗം ബിമൻ ബസു അടക്കമുള്ളവര്‍ പങ്കെടുത്തു. കാർഷിക പരിഷ്കരണ ബില്ലുകള്‍ക്കെതിരെ വെള്ളിയാഴ്ച നടക്കുന്ന പ്രതിഷേധത്തില്‍ ബം​ഗാളില്‍ ഇടതുപാർടികളും ബഹുജനസംഘടനകളും ഒറ്റക്കെട്ടായ് അണിനിരക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top