20 October Tuesday

കോവിഡ്‌ വ്യാപനം : സഹായംതേടി‌ സംസ്ഥാനങ്ങൾ; മിണ്ടാതെ മോഡി

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020


ന്യൂഡൽഹി
കോവിഡ്‌ പ്രതിരോധത്തിനായി കേന്ദ്രത്തിൽനിന്ന്‌ കൂടുതൽ ധനസഹായം തേടി തമിഴ്നാടും പഞ്ചാബും. ഏഴ്‌ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസിലാണ് തമിഴ്‌നാട്‌ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി മൂവായിരം കോടിയും പഞ്ചാബ്‌ മുഖ്യമന്ത്രി അമരീന്ദർ സിങ്‌ 200 കോടിയും ആവശ്യപ്പെട്ടത്. രണ്ടിനോടും മോഡി പ്രതികരിച്ചില്ല. മഹാരാഷ്ട്ര, കർണാടകം, ആന്ധ്ര, യുപി, ഡൽഹി മുഖ്യമന്ത്രിമാരും പങ്കെടുത്തു. രോ​ഗവ്യാപനം ചെറുക്കാന്‍ ഒന്നോ രണ്ടോ ദിവസത്തെ അടച്ചിടൽകൊണ്ട്‌ പ്രയോജനമുണ്ടോയെന്ന്‌ പരിശോധിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top