08 August Saturday

തൃണമൂലിനെതിരെ ദുരന്തബാധിതരുടെ പ്രതിഷേധം

ഗോപിUpdated: Wednesday Jun 24, 2020


കൊൽക്കത്ത
ഉംപുൻ ചുഴലിക്കാറ്റ്‌ ദുരന്തത്തിനിരയായ ലക്ഷക്കണക്കിന് പേർക്ക്‌ ഒരുമാസം പിന്നിട്ടിട്ടും ആശ്വാസ നടപടികളില്ലാതായതോടെ പശ്ചിമ ബംഗാളിൽ പ്രതിഷേധം കനക്കുന്നു. സർക്കാരുകൾ പ്രഖ്യാപിച്ച ദുരിതാശ്വാസ സഹായം ലഭിക്കാത്തതിലും  സഹായവിതരണത്തിലെ  അഴിമതിയിലും പ്രതിഷേധിച്ച്  നിരവധി സ്ഥലങ്ങളിൽ വൻ പ്രക്ഷോഭം നടന്നു.

ദേഭംഗാ, സാഗർ എന്നിവിടങ്ങളിൽ ജനങ്ങൾ തൃണമൂൽ ഭരണത്തിലുള്ള പഞ്ചായത്ത് സമിതി ഓഫീസുകളും ടിഎംസി പാർടി ഓഫീസുകളും തല്ലിത്തകർത്തു. ജനങ്ങളും തൃണമൂൽപ്രവർത്തകരും വിവിധ സ്ഥലങ്ങളിൽ ഏറ്റുമുട്ടി.ദുരന്തംബാധിച്ച നൂറുകണക്കിന് ഗ്രാമങ്ങളിൽ  ജനജീവിതം ഇപ്പോഴും സാധാരണനിലയിൽ ആയിട്ടില്ല. ഗ്രാമങ്ങളിൽ വൈദ്യുതിയും ഗതാഗതവും പുനഃസ്ഥാപിച്ചിട്ടില്ല.    വീടുകൾ നഷ്ടപ്പെട്ട ആയിരക്കണക്കിനാളുകൾ ഇപ്പോഴും താൽക്കാലിക വാസസ്ഥലങ്ങളിലാണ് കഴിയുന്നത്.

സിപിഐ എമ്മിന്റെ നേതൃത്വത്തിൽ നിരവധി സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളാണ്‌ ജനങ്ങൾക്ക്‌ ആശ്വാസമാകുന്നത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top