28 February Friday

പ്രളയ ദുരിതാശ്വാസം: കേന്ദ്രം കള്ളപ്രചാരണം തുടരുന്നു; രണ്ട്‌ തവണ കേന്ദ്രത്തിന്‌ കണക്ക്‌ നൽകി

സ്വന്തം ലേഖകൻUpdated: Friday Jan 24, 2020

തിരുവനന്തപുരം> പ്രളയത്തിൽ നാശനഷ്‌ടം സംഭവിച്ച കേരളത്തിന്‌ നൽകിയ ദുരിതാശ്വാസ ഫണ്ട്‌ ചെലവഴിച്ചതിന്റെ കണക്ക്‌ നൽകിയില്ലെന്ന കേന്ദ്രസർക്കാർ ആരോപണം കള്ളം. പണം വിനിയോഗിച്ചതിന്റെ കണക്കും റിപ്പോർട്ടും ഡിസംബർ 30നും ജനുവരി 14നും സമർപ്പിച്ചിട്ടുണ്ട്‌. ഇത്‌  കിട്ടിയതിന്റെ രേഖയും സംസ്ഥാനത്തിന്‌ ലഭിച്ചിരുന്നു.

85 കോടിരൂപയാണ്‌ 2008ൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന ദുരന്തനിവാരണ നിധി( എസ്‌ഡിആർഎഫ്‌) യിലേക്ക്‌ നൽകിയത്‌. 2019 ഏപ്രിൽ ഒന്നിലെ കണക്കുപ്രകാരം 2017 കോടി എസ്‌ഡിആർഎഫിൽ  ബാക്കിയുണ്ടായിരുന്നു.  പിന്നീട്‌ 1027 കോടിയും ചെലവഴിച്ചു. പലിശയടക്കം 1192 കോടിയാണ്‌ എസ്‌ഡിആർഎഫിൽ ബാക്കി. ഇതിൽ അരി നൽകിയ വകയിൽ 205 കോടി കേന്ദ്രത്തിന് അടയ്ക്കണം.

 ജലസേചന പദ്ധതികൾ നന്നാക്കിയതിന് 537 കോടിയുടെ ബിൽ തുക നൽകണം. വീടുകൾ അറ്റകുറ്റപ്പണിക്ക്‌ 200 കോടി ചെലവായി.അതിന്റെ തുക നൽകണം. ഈ മൂന്ന്‌ ഇനത്തിലും കൂടി 942 കോടിയുടെ ചെലവ്. ഇതിന് പുറമെ നിലവിൽ അനുവദിച്ച പ്രവൃത്തികൾക്ക് 400 കോടി  ചെലവുവരും. അതുപ്രകാരം  1342 കോടി രൂപ ഉടനെ വേണം. എന്നാൽ, എസ്ഡിആർഎഫിൽ ഉള്ളത് 1207 കോടി രൂപ മാത്രം. 135 കോടി രൂപ കമ്മി. ഇതാണ് യഥാർഥ കണക്ക്. കേന്ദ്രം പണം തരുമ്പോൾ അത്‌ ഒറ്റയടിക്ക് ചെലവാക്കാനാകില്ല. ബില്ലുകൾ ലഭിക്കുന്നതനുസരിച്ച് പണം നൽകുന്നതാണ് അംഗീകൃത രീതി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top