28 November Saturday

കോടിപതികളുടെ അങ്കം ; ബിഹാറിലെ സ്ഥാനാർഥികളിൽ 35 ശതമാനവും കോടിപതികൾ

വെബ് ഡെസ്‌ക്‌Updated: Friday Oct 23, 2020


ന്യൂഡൽഹി
ബിഹാറിലെ സ്ഥാനാർഥികളിൽ 35 ശതമാനവും കോടിപതികൾ. ആദ്യ ഘട്ടത്തിൽ മൽസരരംഗത്തുള്ള 1,064 സ്ഥാനാർഥികളിൽ 375 പേരും കോടിപതികളാണെന്ന്‌ അസോസിയേഷൻ ഓഫ്‌ ഡെമോക്രാറ്റിക് റിഫോംസിന്റെ പഠനം വ്യക്തമാക്കുന്നു. ബിജെപിയുടെ 29ൽ 24 ഉം ജെഡിയുവിന്റെ 35ൽ 31 ഉം ആർജെഡിയുടെ 41ൽ 39 ഉം കോടിപതികളാണ്‌. സ്ഥാനാർഥികളുടെ ശരാശരി സ്വത്ത്‌ 1.99 കോടി രൂപയാണ്‌.

ഏറ്റവും സമ്പന്നൻ മൊകാമയിൽ  മൽസരിക്കുന്ന അനന്ത്‌കുമാർ സിങ്ങാണ്‌- 68 കോടിയുടെ സ്വത്ത്‌. കോൺഗ്രസിന്റെ ഗജാനന്ദ്‌ ഷാഹിക്ക്‌ 61 കോടിയുടെയും ജെഡിയുവിന്റെ മനോരമ ദേവിക്ക്‌ 50 കോടിയുടെയും സ്വത്തുണ്ട്‌. ആദ്യ ഘട്ട സ്ഥാനാർഥികളിൽ 31 ശതമാനം പേർക്കുമെതിരെ ക്രിമിനൽ കേസുണ്ട്‌.  

മോഡി ഇന്ന്‌ പ്രചാരണത്തിനെത്തും
പ്രധാനമന്ത്രി നരേന്ദ്ര മോഡി വെള്ളിയാഴ്‌ച ബിഹാറിൽ പ്രചാരണത്തിനെത്തും. സസാറാം, ഗയ, ഭഗൽപ്പുർ എന്നിവിടങ്ങളിൽ  റാലിയിൽ പങ്കെടുക്കും. കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും അടക്കം പ്രമുഖർ ബിജെപിയുടെ പ്രചാരണത്തിനായി ബിഹാറിലുണ്ട്‌.

കോൺഗ്രസിന്‌ ആദായനികുതി നോട്ടീസ്‌
പട്‌നയിലെ കോൺഗ്രസ്‌ ഓഫീസിന്‌ മുന്നിൽ  10 ലക്ഷം രൂപയുമായി ഒരാളെ ആദായനികുതി വകുപ്പ്‌ ഉദ്യോഗസ്ഥർ പിടികൂടി.  ഒരാൾക്ക്‌ കൊടുക്കാനായി കോൺഗ്രസ്‌ ഓഫീസിൽനിന്ന്‌ നൽകിയതാണ്‌ പണമെന്ന്‌ ഇയാൾ പറഞ്ഞതായി ഐടി ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. പണത്തിന്റെ സ്രോതസ്സ്‌ അറിയിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഐടി വകുപ്പ്‌ കോൺഗ്രസിന്‌ നോട്ടീസ്‌ നൽകി.

ബിഹാർ ഉപമുഖ്യമന്ത്രിക്ക്‌  കോവിഡ്‌
ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോഡിക്ക്‌ കോവിഡ്‌. ഇദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചു. സുശീൽകുമാർതന്നെയാണ്‌ കോവിഡ്‌ സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ  പുറത്തുവിട്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top