30 November Monday

കേന്ദ്രകാർഷിക നിയമം : പഞ്ചാബ്‌ ബില്ലുകൾ പര്യാപ്‌തമല്ല: കിസാൻസഭ

വെബ് ഡെസ്‌ക്‌Updated: Friday Oct 23, 2020


ന്യൂഡൽഹി
കേന്ദ്ര കാർഷികനിയമങ്ങളുടെ ആഘാതം ചെറുക്കാൻ പഞ്ചാബ്‌ നിയമസഭ പാസാക്കിയ ബില്ലുകൾ പര്യാപ്‌തമല്ലെന്ന്‌ അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള. അതേസമയം, ബില്ലുകൾ പാസാക്കിയ നടപടി സ്വാഗതാർഹവും കർഷകപ്രക്ഷോഭങ്ങളുടെ വിജയവുമാണെന്ന്‌ അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിളകൾക്ക്‌ സ്വാമിനാഥൻ കമീഷൻ ശുപാർശ പ്രകാരമുള്ള ആദായവില ഉറപ്പാക്കാൻ ബില്ലുകളിൽ വ്യവസ്ഥയില്ല. അരിയും ഗോതമ്പും മാത്രമാണ്‌ ബില്ലുകളിൽ ഉൾപ്പെടുത്തിയത്‌. പച്ചക്കറികളും പഴങ്ങളും ന്യായവിലയിൽ സംഭരിക്കാനുള്ള കേരള സർക്കാർ തീരുമാനം ഗുണകരമാണ്‌. 

കേന്ദ്രനയങ്ങൾക്കെതിരായ പോരാട്ടം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കിസാൻസഭ ജോയിന്റ്‌ സെക്രട്ടറി വിജു കൃഷ്‌ണൻ, ഫിനാൻസ് സെക്രട്ടറി പി കൃഷ്‌ണപ്രസാദ്‌ എന്നിവരും  പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top