24 November Tuesday

നിയന്ത്രണങ്ങളിൽ ഇളവ്‌; വിസകൾ പുനഃസ്ഥാപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 23, 2020


ന്യൂഡൽഹി
കോവിഡിനെത്തുടർന്ന്‌ കൊണ്ടുവന്ന വിസനിയന്ത്രണങ്ങളിൽ ഇളവ്‌ വരുത്തി ടൂറിസം, മെഡിക്കൽ വിസകൾ, ഇ–-വിസകൾ ഒഴികെയുള്ളവ പുനഃസ്ഥാപിച്ചതായി ആഭ്യന്തരമന്ത്രാലയം. ഇളവ്‌ വന്നതോടെ ഇന്ത്യൻ പൗരത്വമുള്ള പ്രവാസികൾ, പിഐഒ കാർഡുള്ള പ്രവാസികൾ, ഇന്ത്യൻ വിസയുള്ള വിദേശികൾ എന്നിവർക്ക്‌ രാജ്യത്തേക്ക്‌ പ്രവേശിക്കാം.

ബിസിനസ്‌ ആവശ്യങ്ങൾ, തൊഴിൽപരമായ ആവശ്യങ്ങൾ, വിദ്യാഭ്യാസം, മെഡിക്കൽ ആവശ്യങ്ങൾ എന്നിവയ്‌ക്കായി വിദേശികൾക്ക്‌ ഇന്ത്യയിലേക്ക്‌ എത്താം. മെഡിക്കൽ ആവശ്യങ്ങൾക്കായി വരുന്നവരും വിസാ കാലാവധി കഴിഞ്ഞവരും പുതിയ വിസയ്‌ക്കായി അപേക്ഷിക്കണം.

അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിക്കാത്ത സാഹചര്യത്തിൽ വന്ദേഭാരത്‌ വിമാനങ്ങളിലോ മറ്റ്‌ രാജ്യങ്ങളുമായി എയർബബിൾ ധാരണപ്രകാരമുള്ള വിമാനസർവീസുകളിലോ വ്യോമയാനമന്ത്രാലയത്തിന്റെ അനുമതിയോടെ പ്രത്യേക വിമാനങ്ങളിലോ ആകും വിദേശികൾക്ക്‌ എത്താനാവുക. എത്തുന്നവർ ക്വാറന്റൈൻ ഉൾപ്പെടെയുള്ള കോവിഡ്‌ മാനദണ്ഡങ്ങൾ പാലിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top