26 October Monday

കർണാടകത്തിൽ കോവിഡ് ബാധിച്ച് ഒരാഴ്ചക്കിടെ മരിച്ചത് രണ്ട് എംപിമാർ

ജോമോൻ സ്റ്റീഫൻUpdated: Wednesday Sep 23, 2020

സുരേഷ് അംഗഡി, അശോക് ഗസ്തി

ബംഗളൂരു > ബെലഗാവിയിൽ നിന്നുള്ള എംപിയും കേന്ദ്ര റെയിൽവേ സഹമന്ത്രിയുമായ സുരേഷ് അംഗഡി (65) കോവിഡ് ബാധിച്ചു മരിച്ചതോടെ ഒരാഴ്ചക്കിടെ കർണാടകയിൽ കോവിഡ് ബാധിച്ചു മരണപ്പെട്ടത് രണ്ട് എംപിമാർ. സെപ്റ്റംബർ 17നു കർണാടകയിൽ നിന്നുള്ള രാജ്യസഭാ എംപി അശോക് ഗസ്തി കോവിഡ് മൂലം മരണപ്പെട്ടിരുന്നു. രണ്ട് പേരും ബിജെപി ടിക്കറ്റിൽ  തിരഞ്ഞെടുക്കപെട്ടവരാണ്.

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് സുരേഷ് അംഗഡിക്ക് കോവിഡ് സഥിരീകരിച്ചത്. തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ്  അദ്ദേഹത്തിന്റെ മരണം. അശോക് ഗസ്തി (55) ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ  ചികിത്സയിലിരിക്കെയാണ് മരിച്ചത്.  ഇക്കഴിഞ്ഞ ജൂൺ മാസം 22നാണ്  അദ്ദേഹം രാജ്യസഭയിലേക്ക്  തിരഞ്ഞെടുക്കപ്പെട്ടത്.  വടക്കൻ കർണാടകയിലെ റായ്ച്ചൂർ സ്വദേശിയാണ്.

കർണാടകയിലെ കോവിഡ് രോഗബാധ രൂക്ഷമായി തുടരുകയാണ്. ഇതുവരെ അകെ  540847 പർക്ക്  രോഗം പിടിപെട്ടു. 8266 പേർ മരണപെട്ടു. ബംഗളൂരു നഗരത്തിൽ  ഇന്ന് 3536 പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top