11 October Friday

കൊവിഡ് കാലത്ത് ജാമ്യത്തിൽ പോയ പ്രതിയെ ഡൽഹി പൊലീസ് പിടികൂടി

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

ഡൽഹി > കൊവിഡ് കാലത്ത് ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതിയെ ഡൽഹി പൊലീസ് പിടികൂടി. വിനോദ് സഹാനി എന്ന പ്രതിയാണ് അറസ്റ്റിലായത്. ഇയാളെ ബിഹാർ മുസാഫർപൂരിൽ നിന്നാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. 2016 ജൂൺ 16ന് നടന്ന കവർച്ച, കൊലപാതക കേസുകളിലെ പ്രതിയാണ് വിനോദ് സഹാനി.
 

ചത്തർപൂരിലെ ഫാം ഹൗസിൽ വിനോദ് സഹാനിയും മറ്റ് നാല് മോഷ്ടാക്കളും ചേർന്ന് മോഷണം നടത്തുന്നതിനിടയിൽ എതിർക്കാൽ ശ്രമിച്ച രോഹൻ ഗുപ്ത എന്നയാളെ   കൊലപ്പെടുത്തുകയായിരുന്നു. വിനോദ് സഹാനിയടക്കം നാലുപേരേയും  പൊലീസ് അറസ്റ്റു ചെയ്തു. കൊവിഡ് സമയത്ത് ജാമ്യം ലഭിച്ച പ്രതി കാലാവധി കഴിഞ്ഞിട്ടും ഒളിവിൽ കഴിയുകയായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top