14 August Sunday

ബിജെപി അധികാരം ദുർവിനിയോഗിക്കുന്നു: പിബി

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022


ന്യൂഡൽഹി  
പ്രതിപക്ഷകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളെ അട്ടിമറിക്കാൻ ബിജെപി അധികാരശക്തി ഉപയോഗിക്കുകയാണെന്ന്‌  സിപിഐ എം പൊളിറ്റ്‌ബ്യൂറോ വ്യക്തമാക്കി. മഹാരാഷ്‌ട്രയിലെ ശിവസേനാ എംഎൽഎമാരെ ബിജെപി ഭരണത്തിലുള്ള ഗുജറാത്തിലേക്കും അസമിലേക്കും കടത്തിക്കൊണ്ടുപോയത്‌ അപലപനീയമാണ്‌. രണ്ട്‌ സംസ്ഥാനത്തെയും അധികാരസംവിധാനം ഉപയോഗിച്ചാണിത്‌ ചെയ്‌തത്‌.

മഹാരാഷ്‌ട്രയിലെ മഹാസഖ്യ സർക്കാരിനെ അസ്ഥിരപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മന്ത്രിമാർക്കും എംഎൽഎമാർക്കും എതിരായി കേന്ദ്ര ഏജൻസികളെയും ഉപയോഗിക്കുന്നു. ജനാധിപത്യം അട്ടിമറിക്കാൻ അധികാര ദുർവിനിയോഗം നടത്തുന്നതിനെതിരെ പ്രതിഷേധിക്കാൻ എല്ലാ ജനാധിപത്യവിശ്വാസികളോടും പിബി ആഹ്വാനം ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top