26 June Wednesday

സുമലതയും ഹേമാ മാലിനിയും മുന്നിൽ, ഊർമിള മഡോണ്ഡ്‌കറും പ്രകാശ്‌ രാജും തോൽവിയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019

ന്യൂഡൽഹി > ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച സിനിമാ താരങ്ങളിൽ സുമലതയും ഹേമാ മാലിനിയും വിജയത്തിലേക്ക്‌. കർണാടകത്തിലെ മണ്ഡിയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സുമലത ജെഡിഎസിലെ നിഖിൽ കുമാരസ്വാമിയേക്കാൾ നേരിയ വോട്ടിന്‌ മുന്നിലാണ്‌.

മത്സരിച്ച പ്രമുഖ താരങ്ങളായ പ്രകാശ്‌ രാജും, ഊർമിള മഡോണ്ഡ്‌കറും വൻ തോൽവിയിലേക്ക്‌ നീങ്ങുകയാണ്‌. ബംഗളൂരു സെൻട്രൽ മണ്ഡലത്തിൽ മത്സരിച്ച പ്രകാശ്‌ രാജിന്‌ 18000 വോട്ട്‌ മാത്രമാണ്‌ നേടാനായത്‌. കോൺഗ്രസ്‌ സ്ഥാനാർഥി റിസ്വാൻ ആസാദ്‌ വിജയത്തിലേക്ക്‌ നീങ്ങുകയാണ്‌.

നോർത്ത്‌ മുംബൈ മണ്ഡലത്തിൽ കോൺഗ്രസ്‌ സ്ഥാനാർഥിയായി മത്സരിച്ച ഊർമിള മഡോണ്ഡ്‌കർ ബിജെപി സ്ഥാനാർഥി ഗോപാൽ ഷെട്ടിയോട്‌ വൻ തോൽവിയിലേക്കാണ്‌ നീങ്ങുന്നത്‌.

ഉത്തർപ്രദേശിലെ മഥുര മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച ഹേമാ മാലിനി വിജയത്തിലേക്ക്‌ നീങ്ങുകയാണ്‌. പഞ്ചാബിലെ ഗുർദാസ്‌പൂരിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച ബോളിവുഡ്‌ താരം സണ്ണി ഡിയോളിന്‌ 5000 വോട്ടിന്റെ ലീഡുണ്ട്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top