22 September Sunday

ലീഡില്‍ എന്‍ഡിഎ കേവലഭൂരിപക്ഷം കടന്നു

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019

ന്യൂഡല്‍ഹി > ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എന്‍ഡിഎ കേവലഭൂരിപക്ഷം കടന്നു. 312 മണ്ഡലങ്ങളിലാണ് ബിജെപി സഖ്യം മുന്നിട്ട് നില്‍ക്കുന്നത്. യുപിഎ 106 മണ്ഡലങ്ങളിലും മറ്റുള്ളവര്‍ 91 മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നു. ബിഎസ്പി-എസ്പി സഖ്യം 14 മണ്ഡലങ്ങളിലും തൃണമൂല്‍ 13ലും ലീഡ് ചെയ്യുന്നു.

തമിഴ്‌നാട്ടില്‍ 39ല്‍ 31 സ്ഥലത്ത് ഡിഎംകെ സഖ്യം ലീഡ് ചെയ്യുന്നു. മഹാരാഷ്ട്രയില്‍ 36, ബംഗാളില്‍ ഏഴ്, കര്‍ണാടകയില്‍ 21, ബീഹാറില്‍ 26, യുപിയില്‍ 43 എന്നിങ്ങനെയാണ് എന്‍ഡിഎയുടെ ലീഡ്.


പ്രധാന വാർത്തകൾ
 Top