18 April Sunday

ഗുജറാത്തിലും പ്രക്ഷോഭം ശക്തിപ്പെടുത്തും:‌ ടിക്കായത്ത്‌

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021

ന്യൂഡൽഹി
കർഷകപ്രക്ഷോഭം ഗുജറാത്തിലും ശക്തിപ്പെടുത്തുമെന്ന്‌ ഭാരതീയ കിസാൻ യൂണിയൻ നേതാവ്‌ രാകേഷ്‌ ടിക്കായത്ത്‌. "ഗുജറാത്തിൽനിന്നും മഹാരാഷ്ട്രയിൽനിന്നുമുള്ള കർഷകനേതാക്കളുമായി ഗാസിപുരിൽ കൂടിക്കാഴ്‌ച നടത്തി.  കർഷകർ ക്ഷണിച്ചിട്ടുണ്ട്‌. -വൈകാതെ ഗുജറാത്ത്‌ സന്ദർശിക്കും'– ഹരിയാനയിലെ ഖർഖോഡയിലെ കിസാൻ മഹാപഞ്ചായത്തിൽ ടിക്കായത്ത്‌ പറഞ്ഞു.

ആളുകൾ ഒത്തുചേരുമ്പോൾ സർക്കാരുകൾ മാറുമെന്ന്‌ കൃഷിമന്ത്രി നരേന്ദ്ര സിങ്‌ തോമറിന്‌ ടിക്കായത്ത്‌ മറുപടി നല്‍കി. കർഷകരുമായി ചർച്ചയ്‌ക്ക്‌ സന്നദ്ധമാണെന്നും എന്നാൽ, ആളുകൾ കൂടിയത്‌ കൊണ്ടുമാത്രം നിയമങ്ങൾ പിൻവലിക്കില്ലെന്നുമായിരുന്ന തോമറിന്റെ പ്രസ്താവന.കർഷകസമരത്തിന്റെ ഭാഗമായി വിളകൾ നശിപ്പിക്കരുതെന്ന്‌ ടിക്കായത്ത്‌ കർഷകരോട് അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top