27 September Sunday

മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുന്നതും ഭരണഘടനാ വിരുദ്ധവുമായ പൗരത്വ ഭേദഗതി നിയമം റദ്ദ‌ാക്കണം : സിഐടിയു 16–-ാം അഖിലേന്ത്യ സമ്മേളനം

സ്വന്തം ലേഖകൻUpdated: Friday Jan 24, 2020


ചെന്നൈ (മുഹമ്മദ‌് അമീൻ നഗർ)
ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുന്നതും ഭരണഘടനാ വിരുദ്ധവുമായ പൗരത്വ ഭേദഗതി നിയമം റദ്ദ‌് ചെയ്യണമെന്ന‌് സിഐടിയു 16–-ാം അഖിലേന്ത്യ സമ്മേളനം ആവശ്യപ്പെട്ടു. എൻആർസി, എൻപിആർ എന്നിവ നിരാകരിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ‌്തു.

രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷ അടിത്തറയെ തകർക്കുന്നതാണ‌് മോഡി സർക്കാർ നടപ്പാക്കിയ നിയമഭേദഗതി.  മതനിരപേക്ഷതയും സമത്വവുമാണ‌് ഇന്ത്യൻ ഭരണഘടനയുടെ അടിത്തറ.  മതത്തിന്റെ അടിസ്ഥാനത്തിൽ രണ്ടു രാജ്യമെന്ന ബ്രിട്ടീഷ‌് സിദ്ധാന്തത്തിന‌് സമാനമാണ‌് ഇപ്പോഴത്തെ കേന്ദ്ര സർക്കാർ നയം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വർഗീയനിയമം എന്ന‌ുവേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. ഭരണഘടനയെ തകർത്ത‌് ഹിന്ദുരാഷ‌്ട്രം സ്ഥാപിക്കുകയെന്ന ആർഎസ‌്എസ‌് ലക്ഷ്യത്തിലേക്കുള്ള ചുവടുവയ‌്പാണ‌് ഓരോ നീക്കവും.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ഭൂരഹിതർ, ആദിവാസികൾ, ദളിതർ, സ‌്ത്രീകൾ ഉൾപ്പെടെയുള്ളവരെ എൻആർസി, എൻപിആർ നടപടികൾ പ്രതികൂലമായി ബാധിക്കും. ഇവർക്ക‌് പൗരത്വം തെളിയിക്കാൻ മതിയായ രേഖകൾ ഹാജരാക്കാൻ കഴിയണമെന്നില്ല. പൗരത്വം തെളിയിക്കാനായില്ലെങ്കിൽ അവർക്ക‌് തടങ്കൽ പാളയങ്ങളിൽ പാർക്കേണ്ട സ്ഥിതിയാണ‌്. ഈ സാഹചര്യത്തിൽ അടിയന്തരമായി സിഎഎ റദ്ദാക്കണമെന്ന‌് സമ്മേളനം ആവശ്യപ്പെടുന്നു. പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച്‌ രാജ്യത്താകെ ഉയരുന്ന പ്രക്ഷോഭങ്ങൾക്ക‌് സിഐടിയു ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സിഐടിയു ജനറൽ സെക്രട്ടറി തപൻസെൻ പ്രമേയം അവതരിപ്പിച്ചു.

ഒന്നല്ല 6 ഭാഷയിൽ അറിയാം
മുഹമ്മദ‌് അമീൻ നഗർ
ചരിത്രത്തിലാദ്യമായി സിഐടിയു അഖിലേന്ത്യാ സമ്മേളനത്തിന്റെ നടപടികൾ ആറ്‌ പ്രാദേശിക ഭാഷയിൽ തൽസമയം പരിഭാഷപ്പെടുത്തുന്നു. മലയാളം, തമിഴ‌്, കന്നട, ബംഗാളി, ഹിന്ദി, തെലുഗു ഭാഷകളിലാണ‌് ഇംഗ്ലീഷ‌ിലുള്ള റിപ്പോർട്ടും മറ്റും പരിഭാഷപ്പെടുത്തുന്നത‌്. ഇതിനായി പ്രത്യേക സംവിധാനം പ്രതിനിധി സമ്മേളനം ഹാളിൽ ഒരുക്കി.

സമ്മേളന വേദിയിൽ തൽസമയ പരിഭാഷ കേൾക്കുന്ന പ്രതിനിധികൾ

സമ്മേളന വേദിയിൽ തൽസമയ പരിഭാഷ കേൾക്കുന്ന പ്രതിനിധികൾ


 

വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റും സിഐടിയു സംസ്ഥാന കമ്മിറ്റിയംഗവുമായ ഡോ. പ്രദീപ‌്കുമാറും പെട്രോളിയം ആൻഡ‌് ഗ്യാസ‌് വർക്കേഴ‌്സ‌് ഫെഡറേഷൻ ഓഫ‌് ഇന്ത്യ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ബി ബാലഗോപാലനുമാണ‌് നടപടികൾ മലയാള ഭാഷയിലേക്ക്‌ വിവർത്തനം ചെയ്യുന്നത്‌. സമ്മേളനത്തിലെ പൊതുവിഭാഗത്തിൽപ്പെട്ട സെഷനുകൾ സിഐടിയുവിന്റെ ഔദ്യോഗിക ഫെയ്‌സ്‌ബുക‌് പേജിൽ ലൈവായും നൽകും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top