27 May Monday

സിബിഐയിൽ വീണ്ടും കൂട്ടസ്ഥലംമാറ്റം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 23, 2019

ന്യൂഡൽഹി
പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള ഉന്നതതലസമിതി യോഗത്തിന‌് ദിവസങ്ങൾ ശേഷിക്കെ സിബിഐയിൽ കൂട്ടസ്ഥലംമാറ്റം. 2ജി കുംഭകോണം അന്വേഷിച്ചിരുന്ന വിവേക‌് പ്രിയദർശിനി ഉൾപ്പെടെ 20 ഉദ്യോഗസ്ഥരെയാണ‌് താൽക്കാലിക ഡയറക്ടർ എം നാഗേശ്വരാറാവു സ്ഥലംമാറ്റിയത‌്.

തൂത്തുക്കുടിയിൽ സ‌്റ്റെർലൈറ്റ‌് പ്ലാന്റിനെതിരെ പ്രക്ഷോഭം നടത്തിയവരെ വെടിവച്ച കേസ‌് അന്വേഷിക്കുന്ന എ ശരവണനെ മുംബൈ ബാങ്കിങ‌്, സെക്യൂരിറ്റീസ‌് വിഭാഗത്തിലേക്ക‌് മാറ്റി.  പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്ന പ്രത്യേകവിഭാഗത്തിൽ ജോലി ചെയ‌്തിരുന്ന ഉദ്യോഗസ്ഥൻ പ്രേംഗൗതമിനെയും സ്ഥലംമാറ്റി.

നേരത്തെ സിബിഐ സ‌്പെഷ്യൽ ഡയറക്ടർ രാകേഷ‌് അസ‌്താനയ‌്ക്കെതിരായ അഴിമതിക്കേസ‌് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെ നാഗേശ്വരറാവു സ്ഥലംമാറ്റിയിരുന്നു.
അലോക‌്‌വർമയെ നീക്കി താൽക്കാലിക ഡയറക്ടറായി നാഗേശ്വരറാവുവിനെ നിയമിച്ച നടപടി ചോദ്യംചെയ‌്തുള്ള പൊതുതാൽപ്പര്യഹർജികളും കോടതിയുടെ പരിഗണനയിലുണ്ട‌്. ഈ മാസം 24ന‌് പുതിയ സിബിഐ ഡയറക്ടർമാരെ നിയമിക്കാനുള്ള ഉന്നതതലസമിതി ചേരും.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top