13 December Friday

പണമൊഴുക്കാനും രാഷ്ട്രീയ അഴിമതി നിയമപരമാക്കാനും മാത്രമേ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ ഉപകരിക്കു: പിബി

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2019

ന്യൂഡല്‍ഹി> രാജ്യത്തെ ജനാധിപത്യത്തിന്റെയും തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെയും സംശുദ്ധിക്കുവേണ്ടി തെരഞ്ഞെടുപ്പ് ബോണ്ട് സമ്പ്രദായം ഉടന്‍ അവസാനിപ്പിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. ഭരണകക്ഷിക്കായി പണമൊഴുക്കാനും രാഷ്ട്രീയ  അഴിമതി നിയമപരമാക്കാനും മാത്രമേ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ ഉപകരിക്കൂ എന്ന് പുതിയ വെളിപ്പെടുത്തലുകള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ്.
 
  ഇത്തരം ബോണ്ടുകള്‍ക്കായി ധനമന്ത്രാലയം നിഷ്‌കര്‍ഷിച്ച ചട്ടങ്ങള്‍ മറികടന്ന് ഇടപാടുകള്‍ നടത്താന്‍ എസ്ബിഐയോട് ആവശ്യപ്പെടാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ധനമന്ത്രാലയത്തിനു തന്നെ നിര്‍ദേശം നല്‍കിയിരിക്കുന്നു.

കര്‍ണാടകത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിനുശേഷം തൂക്കുസഭ നിലവില്‍വന്ന കാലത്ത് രാഷ്ട്രീയ കുതിരകച്ചവടത്തിനു സൗകര്യം ഒരുക്കാനായിരുന്നു ഇത്--; പിബി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

 


പ്രധാന വാർത്തകൾ
 Top