24 November Tuesday

ഹാഥ്‌രസ്‌: 29ന്‌ മഹിളാ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Oct 22, 2020


ന്യൂഡൽഹി
ഹാഥ്‌രസിൽ ദളിത്‌ പെൺകുട്ടിയെ ബലാത്സംഗംചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം യുപി സർക്കാർ അട്ടിമറിക്കുന്നതിനെതിരെ 29ന്‌ മഹിളാസംഘടനകളുടെ നേതൃത്വത്തിൽ  രാജ്യവ്യാപക പ്രതിഷേധം.

ആദിത്യനാഥ്‌ രാജിവയ്‌ക്കുക, ഹാഥ്‌രസ്‌ ജില്ലാ മജിസ്‌ട്രേട്ടിനെ മാറ്റുക, കോടതി മേൽനോട്ടത്തിൽ നിഷ്‌പക്ഷ അന്വേഷണം നടത്തുക,  പ്രതികൾക്കും പെൺകുട്ടിയുടെ മൃതദേഹം അനുവാദമില്ലാതെ സംസ്‌കരിച്ച പൊലീസുകാർക്കും  എതിരെ എസ്‌സി –-എസ്‌ടി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം കേസ്‌  കേസെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ പ്രതിഷേധം. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, എൻഎഫ്‌ഐഡബ്ല്യു, എഐപിഡബ്ല്യുഎ, പിഎംഎസ്‌, എഐഎംഎസ്‌എസ്‌, എഐഎഎംഎസ്‌ എന്നീ സംഘടനകളാണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top